Flash News

6/recent/ticker-posts

ചെട്ടിപ്പടി ഗുണ്ടാ അക്രമം: പ്രതികൾ റിമാൻ്റിൽ

Views
പരപ്പനങ്ങാടി  ഇന്നലെ രാത്രിയിൽ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ക്വട്ടേഷൻ സംഘങ്ങളുടെ അക്രമത്തിനിടെ നാട്ടുകാർ പിടികൂടിയ 2 വൈപ്പിൻ സ്വദേശികളെ കോടതി റിമാൻ്റെ ചെയ്തു.

എറണാങ്കുളം വൈപ്പിൻ സ്വദേശികളായ തിരുന്നില്ലത്ത് സുധാകരൻ്റെ മകൻ ആകാശ് (30), കിഴക്കെ വളപ്പിൽ പ്രസാദിൻ്റെ മകൻ ഹിമസാഗർ (30) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാൻ്റ് ചെയ്തത്.

ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന രക്ഷപ്പെട്ട മൂന്ന് പേരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് സ്വർണ്ണവുമായി വന്നവർ ഉടമകൾക്ക് നൽകാതെ കബളിപ്പിച്ച് മുങ്ങിയതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സംഘങ്ങളിൽ പെട്ടവരാണ് പിടിക്കപെട്ടവർ.

ആറു മാസം മുന്നെ  വിദേശത്ത് നിന്ന് സ്വർണ്ണവുമായി വന്ന ചെട്ടിപ്പടി സ്വദേശി ഉടമകളെ കബളിപ്പിച്ച് നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തും നാട്ടുകാരനുമായ മറ്റൊരു യുവാവ് 15 ദിവസങ്ങൾക്ക് മുന്നെ വിദേശത്ത് നിന്ന് വരികയും സമാന രീതിയിൽ സ്വർണ്ണവുമായി കടന്ന് കളയുകയും ചെയ്തതായി പറയപ്പെടുന്നു.

ഇരുവരേയും പിടി കൂടാനെത്തിയതായിരുന്നു വൈപ്പിൻ സ്വദേശികളായ ക്വട്ടേഷൻ സംഘം.
ഇവരുടെ അക്രമത്തിൽ സ്വർണം തട്ടിയെടുത്ത യുവാവിന് വെട്ടേറ്റതായാണ് നാട്ടുകാർ പറയുന്നത്. 
പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ ഇയാൾ കടന്ന് കളഞ്ഞതായാണ് വിവരം.

പോലീസ് ഇരുവരേയും കുറിച്ചും ക്വട്ടേഷൻ സംഘത്തിന് പ്രാദേശികമായി സഹായം ലഭിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.അടുത്ത കാലത്തായി പരപ്പനങ്ങാടിയിലെ തീര മേഖലയിൽ സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിക്കപെട്ടിട്ടുള്ളതും പങ്കാളികളാകുന്നതും.
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരാണ് ഭൂരിഭാഗവും എന്നുള്ളത് കൊണ്ട് ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് ആ വാത്തതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. 
റിപോർട്ട്: ഹമീദ് പരപ്പനങ്ങാടി



Post a Comment

0 Comments