Flash News

6/recent/ticker-posts

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പതാക നാട്ടി;എവറസ്റ്റ് കൊടുമുടി കീഴടക്കി പതിനാറുകാരി .

Views
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യകാരിയായിയായി കാമ്യ കാർത്തികേയൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയുമാണ്. പതിനാറുകാരിയായ കാമ്യ മുംബൈയിലെ നാവികസേന ചിൽഡ്രൻസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാമ്യയുടെ അച്ഛനും നാവികസേനാ കമാൻഡർ എസ്.കാർത്തികേയനും യാത്രയിൽ പങ്കാളിയായിരുന്നു. ടാറ്റ സ്റ്റീൽ അഡ്വെഞ്ചർ ഫൗണ്ടേഷൻ ആണ് യാത്രക്കുള്ള സഹായമൊരുക്കിയത്. ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് കാഠ്മണ്ഡുവിൽ എത്തി മെയ് പതിനാറിന് ആരംഭിച്ച കൊടുമുടി കയറ്റം മെയ് 20 ന് കൊടുമുടി കീഴടക്കികൊണ്ടാണ് അവസാനിച്ചത്. 29,032 അടി ഉയരമുണ്ട് എവറസ്റ്റ് കൊടുമുടിക്ക്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതം (5 ,895 മീറ്റർ), യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ എൽബ്രെസ് പർവ്വതം (5 ,642 മീറ്റർ), ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ കോസ്സിയൂസ്‌കോ (2 ,228 മീറ്റർ) എന്നിങ്ങനെ അഞ്ച് കൊടുമുടികൾ കാമ്യ ഇതുവരെ കീഴടക്കിയിട്ടുണ്ട്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments