Flash News

6/recent/ticker-posts

യുവതിയെ യുഎഇയിലെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

Views
തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ഷാനിഫ ബാബു (37) എന്ന യുവതിയാണ് മരിച്ചത്.

ഇന്ന് (ശനിയാഴ്ച) രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനു സമീപത്തുള്ള താമസ കെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമ്മാണ കമ്പനി നടത്തുന്ന സനൂജ് ബഷീർ കോയയുടെ ഭാര്യയാണ്. രണ്ടു പെൺകുട്ടികളുണ്ട്.

മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


Post a Comment

0 Comments