Flash News

6/recent/ticker-posts

ഹാജിമാർക്കുള്ളപരമാവധി സൗകര്യങ്ങൾഉറപ്പാക്കി - മന്ത്രി

Views
കൊണ്ടോട്ടി: കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ക്യാമ്പിൽ സർക്കാർ പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കിയതായി മന്ത്രി വി. അബ്‌ദുറഹ്‌മാൻ പറഞ്ഞു. ഹജ്ജ് ക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തും. തീർഥാടകർക്ക് പരാതിയും നിർദേശങ്ങളും അറിയിക്കാൻ സൗകര്യമുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ലാകളക്ട‌ർക്കും ചുമതല നൽകിയിട്ടുണ്ട്. മുൻ എസ്.പി. യു. അബ്‌ദുൾ കരീമിന് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. പരാതികളും നിർദേശങ്ങളും ഇവരോടും ഹജ്ജ് കമ്മിറ്റിയംഗങ്ങളോടും അറിയിക്കാവുന്നതാണ്. തീർഥാടകരുടെ പരാതികളിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments