Flash News

6/recent/ticker-posts

ഇത്തവണ ലഭിച്ചത് സാധാരണയിലധികം വേനല്‍മഴ;കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്

Views

സംസ്ഥാനത്ത് ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അളവില്‍ കൂടുതല്‍ വേനല്‍മഴ ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പ്.മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ സാധാരണ ലഭിക്കേണ്ടത് 359.1 മില്ലീ മീറ്ററാണ്. എന്നാല്‍, ഈ വര്‍ഷം മെയ് 24 വരെ 360.8 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. ഒമ്പത് ജില്ലകളില്‍ വേനല്‍കാലത്ത് ലഭിക്കേണ്ട വേനല്‍ മഴ ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു. 

ഇതില്‍ ഇടുക്കി, കൊല്ലം ജില്ലകളില്‍ മാത്രമാണ് കുറവ്. വരും ദിവസങ്ങളില്‍ ചില ജില്ലകളില്‍ വേനല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വേനല്‍ മഴയായിരിക്കും സംസ്ഥാനത്ത്. ജൂണ്‍ ഒന്നോടുകൂടി സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.ഇതിനിടെ സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 

വേനല്‍ മഴയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയതായും മന്ത്രി അറിയിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയ വയനാട്ടില്‍ പോലും 200 എംഎമ്മിന് മുകളില്‍ മഴ ലഭിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി മൂലവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദവും കിഴക്കന്‍ കാറ്റുമാണ് അതിത്രീവ മഴയ്ക്ക് കാരണമെന്നും രണ്ട് ദിവസത്തിന് ശേഷം ഈ കാലാവസ്ഥക്ക് മാറ്റമുണ്ടാകുമെന്നും കെ രാജന്‍ പറഞ്ഞു.


Post a Comment

0 Comments