Flash News

6/recent/ticker-posts

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

Views


ബാകു: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടു. ഹെലികോപ്ടറില്‍ സഞ്ചരിച്ചവരുടെ സ്ഥിതി എന്താണെന്ന കാര്യം അറിവായിട്ടില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫയിലാണു സംഭവം.

റഈസിക്കു പുറമെ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്‌മതി ഉള്‍പ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം.

 



Post a Comment

0 Comments