Flash News

6/recent/ticker-posts

മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല

Views
യുഡിഎഫിൽ മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ താൻ മത്സരിക്കില്ലെന്ന്  പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൂടാതെ രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിച്ച് വയനാട് സീറ്റിൽ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുതെങ്കിൽ ആ സീറ്റിൽ ലീഗ് മത്സരിക്കില്ല. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും , കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാർഥി എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെന്നും എന്നാൽ അത് ശരിയല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

നേരത്തെ ഇന്ത്യാ സഖ്യം ഭരണത്തിലേറുകയാണെങ്കിൽ ലീഗിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കുഞ്ഞാലിക്കുട്ടി അതിനായി ഒരുങ്ങുന്നതെന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടൽ. 
നിയമസഭാംഗമായിരിക്കെ  നേരത്തെ ഇ. അഹമ്മദിൻ്റെ ഒഴിവിലേക്ക് എം.എൽ.എ സ്ഥാനം രാജിവച്ച് ലോക്സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എം.പി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തിൽ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമർശനമാണ് ഉയരുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.



Post a Comment

0 Comments