Flash News

6/recent/ticker-posts

സുപ്രഭാതം മല്‍സരിക്കുന്നത് വളരാന്‍; പത്രത്തോട് അസൂയ സ്വാഭാവികം’

Views


മുസ്ലിം ലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത. സുപ്രഭാതം മത്സരിക്കുന്നത് വളർന്നു വലുതാകാൻ ആണെന്നും വളരുന്ന പത്രത്തോട് അസൂയ സ്വാഭാവികമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനം ബഹിഷ്കരിച്ചവരെ നാളെ ജനം ബഹിഷ്കരിക്കുമെന്ന് ലീഗിനെ വിമർശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി.

ഇങ്ങനെ നിലപാട് വ്യക്തമാക്കി സംസാരിച്ച് തുടങ്ങിയ സുപ്രഭാതം ചെയ‍ർമാൻ ജിഫ്രി മുത്തുകോയ തങ്ങൾ വളർന്നു വലുതാകാൻ ആണ് സുപ്രഭാതം മത്സരിക്കുന്നതെന്നും അസൂയ വേണ്ടെന്നും ഇത് മത്സരം ആണെന്നും വ്യക്തമാക്കി.അതേസമയം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനചടങ്ങിൽനിന്ന് ലീഗ് നേതാക്കൾ വിട്ടുനിന്നതിനെ മന്ത്രി മുഹമ്മദ് റിയാസ് രൂക്ഷമായി വിമർശിച്ചു.

സുപ്രഭാതം പത്രത്തിന്റെ നിലപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെയാണ് പത്രത്തിന്റെ ഉദ്ഘാടനം ദുബായിൽ നടന്നത്. നേരത്തെ  ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങൾ ,ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പിന്നാലെ ഇവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തി പോസ്റ്ററും ഇറക്കിയിരുന്നു. എന്നാൽ നേതൃയോഗത്തിന്റെ പേര് പറഞ്ഞ് നേതാക്കൾ ചടങ്ങിൽ വിട്ടുനിന്നു.

മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള തർക്കം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.സമസ്തയുടെ പരിപാടികൾ ബഹിഷ്കരിക്കുക എന്നതാണ് മുസ്ലീം ലീഗിൻ്റെ തീരുമാനം.അതിനുദാഹരണമാണ് സമസ്തയുടെ മുഖപത്രമായ.              സുപ്രഭാതം പത്രത്തിൻ്റെ ഗൾഫ് എഡിഷൻ മുസ്ലീം ലീഗ് ബഹിഷ്‌കരിച്ചത്. ഇതിന് കാരണമായി അവർ പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും മുസ്ലീം ലീഗ് നേതാക്കൾ നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു പരിപാടി ബഹിഷ്‌കരിക്കണമെന്നുള്ളത്. അതിൻ്റെ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നതോടെയാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത്.




Post a Comment

0 Comments