Flash News

6/recent/ticker-posts

കോഴിക്കോട് - മുംബൈ എയർ ഇന്ത്യ സർവ്വീസ് അവസാനിപ്പിക്കുന്നു;യാത്രക്കാർ ഏറെ ദുരിതത്തിലാവും.

Views
കോഴിക്കോട്: കോഴിക്കോട് നിന്നും മുംബൈയിലേക്കുള്ള ഏക സർവീസും അവസാനിപ്പിച്ച് എയർഇന്ത്യ   കോഴിക്കോട് നിന്നും വിട പറയുന്നതോടെ ഈ റൂട്ടിനെ ആശ്രയിക്കുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാവും. കോഴിക്കോട് വിമാനത്താവളം തുടങ്ങിയത് മുതലുണ്ടായിരുന്ന ഷാർജ, ദുബായ് സർവീസുകൾ
സ്വകാര്യവത്കരണം വന്നയുടൻ എയർ
ഇന്ത്യ അവസാനിപ്പിച്ചിരുന്നു.ദീർഘകാലമായി ലാഭത്തിലായിരുന്നു ഈ സർവീസുകളെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് എയർ ഇന്ത്യ  ഇത് പിൻവലിച്ചത്. എയർ ഇന്ത്യ നടത്തിയിരുന്ന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നടന്നിട്ടില്ല.
ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്.
ലാഭകരമായിരുന്ന ഡൽഹി സർവീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കോഴിക്കോട് -മുംബൈ സർവീസ് മാത്രമായി എയർ ഇന്ത്യ ഒതുങ്ങിയിരുന്നു. ഈ വരുന്ന ജൂൺ 15-ഓടെ എയർ ഇന്ത്യ  കോഴിക്കോട് നിന്നും പിൻവാങ്ങുന്നതോടെ കോഴിക്കോട് നിന്ന് മുംബൈയിലേക്ക് ഇൻഡിഗോ എയർ മാത്രമാകും സർവീസ് നടത്തുക. ഇതോടെ ഈ റൂട്ടിൽ യാത്രാക്കൂലി വർധിക്കുന്നതോടൊപ്പം ടിക്കറ്റ്
ലഭിക്കാത്ത സാഹചര്യവുമുണ്ടാകും. 
യൂറോപ്പ്  സെക്ടറിൽ യാത്ര ചെയ്യുന്നവർക്കാണ് എയർ ഇന്ത്യയുടെ പിൻമാറ്റം  വലിയ തിരിച്ചടിയാവുക. കണക്ടിവിറ്റി ഇല്ലാതാകുന്നതിനാൽ യൂറോപ്പ് യാത്രക്കാർക്ക് ചെലവും സമയവും കൂടുതലാവും. 
കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യയുടെ മുംബെ സർവ്വീസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും എയർ ഇത്യ പിൻമാറണമെന്ന് എയർ ഇന്ത്യാ അധികൃതരോടും കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിനോടും മലബാർ ഡെവലപ്മെന്റ്. ഫോറം ( എം.ഡി. എഫ്) കമ്മറ്റി ആവശ്യപ്പെട്ടു. മലബാറിൽ നിന്നുള്ള ഗൾഫ് , യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും പോവുന്ന യാത്രക്കാർക്ക് എയർ ഇന്ത്യയുടെ പിൻമാറ്റം വലിയ പ്രയാസം സൃഷ്ടിക്കുമെന്നും മുംബെ സർവ്വീസ് നടത്തുന്ന മറ്റ് ഏക സ്വകാര്യ വിമാന കമ്പനി യാത്രക്കാരെ കൂടുതൽ ചൂഷണം ചെയ്യുമെന്നും എം.ഡി. എഫ്. ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രീയ ബഹുജന സംഘടനകൾ രംഗത്തിറങ്ങണമെന്നും  എം.ഡി. എഫ്. യോഗം ആവശ്യപ്പെട്ടു. കോഴിക്കോട്  ചേർന്ന എം.ഡി. എഫ്. യോഗത്തിൽ രക്ഷാധികാരി സഹദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു.| ജനറൽ സെക്രട്ടറി  നിസ്താർ ചെറുവണ്ണൂർ, ഫ്രീഡാ പോൾ, കരീം വളാഞ്ചേരി, അഷ്റഫ്  കളത്തിങ്ങൽ പാറ, അൻസാരി കണ്ണൂർ പ്രസംഗിച്ചു. എം. ഡി.എഫ്. ആക്ടിംഗ് പ്രസിഡണ്ടായി അഷ്റഫ് കളത്തിങ്ങൽ പാറയെ യോഗം തെരഞ്ഞെടുത്തു.


Post a Comment

0 Comments