Flash News

6/recent/ticker-posts

വീണ്ടും യാത്രികരെ വലച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്; ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

Views

മസ്‌കറ്റ് : ഒമാനില്‍ നിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിവിധ സര്‍വീസുകള്‍ റദ്ദാക്കി. ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഈമാസം 28 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വ്വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. എയര്‍ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും.

 🛑റദ്ദാക്കിയ വിമാന സര്‍വീസുകള്‍:

ജൂണ്‍ രണ്ട്, നാല്, ആറ് തീയതികളിലെ കോഴിക്കോട്- മസ്‌കറ്റ് വിമാനം
ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്‌കറ്റ്- കോഴിക്കോട് സര്‍വ്വീസുകള്‍
ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂര്‍- മസ്‌കറ്റ്- കണ്ണൂര്‍ സര്‍വ്വീസുകള്‍
ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്‌കറ്റ് സര്‍വ്വീസ്
         


Post a Comment

0 Comments