Flash News

6/recent/ticker-posts

വാക്സിനെടുക്കാനെത്തിയ കുരുന്നുകൾ കരിഞ്ഞുണങ്ങുന്നു വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ദയനീയ കാഴ്ചകളിലൂടെ...

Views

വാക്സിനെടുക്കാനെത്തിയ കുരുന്നുകൾ 'കരിഞ്ഞുണങ്ങുന്നു...':
വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ദയനീയ കാഴ്ചകളിലൂടെ...

കേരളം മുഴുവൻ വെന്തുരുകുമ്പോൾ ഉഷ്ണ തരംഗത്തെ കുറിച്ച് വാചാലരാകുന്ന ആരോഗ്യ വകുപ്പ് കാണാത്ത കാഴ്ചകളിലൂടെ പോപ്പുലർ ന്യൂസ്

വേങ്ങര : കനത്ത ചൂടിൽ ആരോഗ്യ വകുപ്പ് നമുക്ക് നൽകുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ നമ്മളെല്ലാം കേൾക്കുന്നതും വായിക്കുന്നതുമാണ്. എന്നാൽ, ചുട്ട് പൊള്ളുന്ന ചൂടിൽ ഏസിയുടെ കുളിര് ചൊരിയുന്ന തണുപ്പിലിരുന്ന് മേലാളൻമാർ പറയുന്ന ഓരോ നിർദ്ദേശവും നമ്മൾ അക്ഷരാർത്ഥത്തിൽ അനുസരിക്കുന്നു.

വേങ്ങരയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഇപ്പോഴത്തെ ദയനീയാവസ്ഥ ഒരു തവണയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ...? ഓരോ ബുധനാഴ്ചകളിലും വാക്സിനെടുക്കാനായി രക്ഷിതാക്കൾ കുഞ്ഞുങ്ങളുമായി എത്തുന്ന ഭാഗത്തെ ദയനീയാവസ്ഥയാണ് പോപുലർ ന്യൂസ് ഇവിടെ പങ്കുവെക്കുന്നത്.
പ്രസവിച്ച് ദിവങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങൾ മുതൽ അഞ്ച് വയസ്സും അതിന് മുകളിൽ പ്രായം വരുന്ന കുരുന്നുകൾ വരെ, ഇവരുമായെത്തിയ മുതിർന്നവരും വൃദ്ധരുമായ രക്ഷിതാക്കൾക്ക് ആരോഗ്യ കേന്ദ്രം സജ്ജീകരിച്ച സുഖ സൗകര്യങ്ങൾ ഒന്ന് കാണേണ്ടതുതന്നെ..!
ഇരുമ്പുകാലുകളിൽ പണിത ഇരുമ്പ് ഷീറ്റ് (തകരഷീറ്റ്) മേൽക്കൂര .... ഇരിക്കാൻ ഇരിപ്പിടം പരിമിതമാണെങ്കിലും ഈ കനൽ പാറും ചൂടിൽ ആര് ഇരിക്കാനാണ്. ചുട്ട് പഴുത്ത ഷീറ്റിൽ നിന്നും വമിക്കുന്ന ചുട്കാറ്റ് .... അതിന് ശക്തി പകരാനായി പുറത്ത് നിന്നും തണലിനെ കീറിമുറിച്ചെത്തുന്ന ശക്തമായ വെയിൽ...! കനത്ത വെയിലിൽ ചുട്ട് പഴുത്ത ഇന്റർലോക്ക്... എല്ലാം കൂടി നാല് ഭാഗവും മുകളിലും താഴെയും അസഹ്യമായ ചൂടിൽ
ഏസി വേണ്ട, ഒരു ഫാന് പോലും ഇവിടെ ഇല്ല. അത്രയും തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിൽ നിന്നും കുഞ്ഞുങ്ങളുടെ കരച്ചിൽ മുഴങ്ങിക്കേട്ടിട്ടും ഇന്നോളം ഒരു കുലുക്കവും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ഇന്ന് (08/05/2024 - ബുധൻ) വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വാക്സിനേഷൻ ഷെഡിലെ കാഴ്ച കൗതുകവും മനസ്സാക്ഷിയുള്ളവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതുമായിരുന്നു. വെറും മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന വിയർത്തൊലിക്കുന്ന ഒരു കൊച്ചു പെൺകുട്ടി ഉമ്മയുടെ മടിത്തട്ടിലിൽ കിടന്ന് കരയുന്ന തന്റെ താഴെയുള്ള കുഞ്ഞിന് കാറ്റ് വീശി നൽകുന്ന രംഗം...! ആ കുരുന്ന് ഹൃദയത്തിലെ ദയപോലും നമ്മുടെ ആരോഗ്യ മേഖലയിലെ വാചാലർക്കില്ലേ...

കൊടും ചൂടിനെ തരണം ചെയ്ത് വരാനിരിക്കുന്ന രോഗത്തിനെതിരെ കുത്തിവെപ്പ് നടത്താനായി രക്തം പോലും വറ്റിപ്പോകുന്ന കൊടും ചൂടിൽ ഇനിയും കുരുന്നുകളെ കൊല്ലാകൊല ചെയ്യരുതേ.....!



Post a Comment

0 Comments