Flash News

6/recent/ticker-posts

ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

Views

ദേശമം​ഗലം : ദേശമം​ഗലം വരവട്ടൂരിൽ ഭാരതപുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം.  ദേശമംഗലം വരവട്ടൂരിലുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തെരെച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. 
കഴിഞ്ഞ ദിവസം പട്ടാമ്പിക്കടുത്ത് കൊടലൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥിയും  മുങ്ങിമരിച്ചിരുന്നു . മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ കൂരിയാറ്റുത്തൊടി റസാഖ് - നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ (13) ആണ് മരിച്ചത്.   പകൽ 3 മണിയോടെ കൊടലൂർ പെരിക്കാട്ട് കുളത്തിലാണ് അപകടമുണ്ടായത്.



Post a Comment

0 Comments