Flash News

6/recent/ticker-posts

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് നോര്‍വേയും അയര്‍ലാന്റും സ്‌പെയിനും

Views

ഓസ്‌ലോ: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വെ, അയര്‍ലന്റ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഫലസ്തീന്റെ അസ്തിത്വം അംഗീരിച്ച് രംഗത്തെത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഏകപരിഹാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമാണെന്ന് നോര്‍വെ, അയര്‍ലന്റ്, സ്‌പെയിന്‍ രാജ്യങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രാഈല്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചാണ് മൂന്ന് രാജ്യങ്ങളും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. മെയ് 28ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ തീരുമാനം ഔപചാരികമായി പ്രഖ്യാപിക്കും. 

തങ്ങളുടെ രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏകപരിഹാര മാര്‍ഗം ഫലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കലാണ്. നോര്‍വെയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോര്‍ പറഞ്ഞു. 

നോര്‍വെയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അയര്‍ലാന്റ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന് സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. 

അയര്‍ലാന്റ്, നോര്‍വെ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ ദേശീയ നടപടികള്‍ ഞങ്ങള്‍ ഓരോരുത്തരും കൈകൊള്ളും. വരുന്ന ആഴ്ച്ചകളില്‍ തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരമൊരു സുപ്രധാന നടപടി സ്വീകരിച്ച് ഞങ്ങളോടൊപ്പം ചേരുമെന്നതില്‍ എനിക്ക് ആത്മവിശ്വസമുണ്ട്,' അയര്‍ലാന്റ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മൂന്ന് രാജ്യങ്ങളുടെയും തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് രംഗത്തെത്തി. യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു വഴിത്തിരിവാണെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതിയിലെ മുതിര്‍ന്ന അംഗം ബാസിം നഈം പറഞ്ഞു. 

മറുപുറത്ത് പ്രഖ്യാപനം വന്നതിന് പിന്നാലെ ഇസ്രാഈല്‍ വിദേശകാര്യമന്ത്രി അയര്‍ലന്റിലെയും, നോര്‍വെയിലെയും, ഇസ്രാഈല്‍ അംബാസിഡര്‍മാരെ തിരിച്ച് വിളിച്ചു. 




Post a Comment

0 Comments