Flash News

6/recent/ticker-posts

നഗരസഭയുടെ അശാസ്ത്രീയ സൗന്ദര്യവൽക്കരണ നിർമ്മിതിദുരിതത്തിലായി വ്യാപാരികൾ.

Views
തിരൂരങ്ങാടി : ചെമ്മാട് ടൗണിലെ നടപ്പാതയിലെ കൈവരികൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി സ്ഥാപിച്ചതിന്റെ പേരിൽ ഒരു മഴ പെയ്തപോയേക്കും ദുരിതത്തിനായി വ്യാപാരികൾ മഴവെള്ളം കുത്തിയൊലിച്ച് വ്യാപാര സ്ഥാപനത്തിനുള്ളിലേക്ക് ചെമ്മാട് ഇന്ന് രാവിലെ പെയ്ത മഴയിലാണ് മഴവെള്ളവും ചളിയും കടകളിലേക്ക് കുത്തിയൊലിച്ചത് ചെമ്മാട് അങ്ങാടിയിലെ ബേബി സ്റ്റെപ്പ് , ബുക്ക് മാർക്ക് എന്നീ കടകളിലേക്കാണ് മഴവെള്ളവും ചളിയും കയറി നാസ നഷ്ടങ്ങൾ സംഭവിച്ചത് മഴവെള്ളം ഓടയിലേക്ക് പോകാനുള്ള സംവിധാനം  ഇല്ലാതായതാണ് മഴവെള്ളം കടകളിലേക്ക് കയറാൻ കാരണമായത് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഓടയോട് ചേർന്ന് കൈവരി സ്ഥാപിക്കുമ്പോൾ കോൺക്രീറ്റ് ചെയ്തതാണ് ഓടയിലേക്കുള്ള ഒഴുക്കിനെ തടഞ്ഞത് ഇതോടെയാണ് മഴവെള്ളം കടകളിലേക്ക് കയറിയത് വസ്ത്ര വ്യാപാര ഉടമക്ക് വലിയ നാശനഷ്ടങ്ങളാണ് ഇതോടെ സംഭവിച്ചിട്ടുള്ളത് മഴവെള്ളവും ചളിയും കയറിയ ഡ്രസ്സുകൾ വിൽപ്പന നടത്താൻ കഴിയാത്ത സ്ഥിതിവിശേഷം ആണുള്ളത് രാവിലെ ഷോപ്പ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മഴവെള്ളം കടകളിലേക്ക് കയറിയതായി കണ്ടത് സ്ഥാപനത്തിൽ സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രങ്ങളെല്ലാം നനഞ്ഞിട്ടുണ്ടെന്നും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും ബേബി സ്റ്റെപ്പ് ഉടമ ശിഹാബ് പറഞ്ഞു പൊതുമരാമത്ത് വകുപ്പിന്റെ നിയാന്തത്തിലുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടുള്ള പ്രവർത്തികൾ നടത്തിയിട്ടുള്ളത് ഇതിനെതിരെ  പൊതുപ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് ,  എ പി അബൂബക്കർ വേങ്ങര എന്നിവർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.


Post a Comment

0 Comments