Flash News

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ മരിച്ചു

Views
മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അഹമ്മദ്​​ കുട്ടിയുടെ മകൻ അബ്​ദുൽ റസാഖാണ് (50) മരിച്ചത്. ഒമാനിലെ​ സമാഇലിൽ ജയിലിൽ നാല്​ ദിവസങ്ങൾക്ക്​ മുമ്പ് മരിച്ചെന്നാണ് ബന്ധുക്കൾക്ക്​ ലഭിച്ച വിവരം.

അബ്​ദുൽ റസാഖിനെ​ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണവിവരം ​കെ.എം.സി.സിയെ ധരിപ്പിക്കുന്നത്​. പിന്നീട്​ കെ.എം.സി.സി​ നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു​.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ നാല് മാസങ്ങൾക്ക്​ മുമ്പാണ്​ അബ്​ദുൽ റസാഖ് ജയിലിലാകുന്നത്. കോവിഡ്​ കാലത്തെ റൂം വാടകയും മറ്റും അടക്കം വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആറുവർഷമായി നാട്ടിൽ പോയിട്ടെന്നും ബന്ധുകൾ പറഞ്ഞു. മൃത​ദേഹം റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്​: കദീസ കുട്ടി.
          


Post a Comment

0 Comments