Flash News

6/recent/ticker-posts

കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

Views
കൊടുവള്ളി : ബി.ആർ.സി.യിലെ റിസോഴ്സ് പേഴ്സനും, കൊടുവള്ളി ജി.എൽ. പി.സ്കൂളിലെ അധ്യാപികയുമായ ഷബീല. ഇ. കെ. (33) ആണ് മരിച്ചത്.

ഭർത്താവ് നൗഷാദ് പി പൊയിലിൽ പി.സി.പാലം ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു. വീട്ടിൽ വെച്ച് ഇന്നലെ രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. 

ഞായറാഴ്ച താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ്സ് എടുത്തിരുന്നു. ഇന്നലത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

പിതാവ് : ഒതയോത്ത് പരേതനായ കുഞ്ഞാലി.മാതാവ് : സുബൈദ
മക്കൾ : അലി ഷാൻ, അൽവാൻ മുഹമ്മദ്. മയ്യത്ത് നിസ്കാരം ഇന്നലെ വൈകിട്ട് 4:30 ഒതയോത്ത് ജുമാ മസ്‌ജിദിൽ കബറടക്കി 


Post a Comment

0 Comments