Flash News

6/recent/ticker-posts

കേരളത്തിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം; ട്രോളില്‍ മുങ്ങിയതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Views

 
തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പിന്‍വലിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍. കേരളത്തില്‍ പ്രളയമാണെന്നും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്  പ്രാര്‍ത്ഥിക്കുന്നു' എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. മലയാളത്തിന് പുറമെ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ച കുറിപ്പ് വാര്‍ത്തയായതിന് പിന്നാലെയാണ് പിന്‍വലിച്ചത്. 

വ്യാജവാര്‍ത്ത പങ്കുവച്ച രാജീവ് ചന്ദ്രശേഖറിനെ മന്ത്രി വി.ശിവന്‍കുട്ടി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ കണ്ടത് '2018' സിനിമയാണെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണബോധം പോകാതെ രക്ഷപെടാമെന്നും മന്ത്രി ഫെയ്‌സ്ബുക്കിലൂടെ തിരിച്ചടിച്ചു.

പോസ്റ്റിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും സമൂഹമാധ്യമത്തില്‍ ചോദ്യമുയര്‍ന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 



Post a Comment

0 Comments