Flash News

6/recent/ticker-posts

അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കാൻ എസ് ആർ ടി

Views
നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കി തുടർച്ചയായ പരിശീലനം നൽകാൻ കെ എസ് ആർ ടി സിയുടെ നടപടി.

വലിയ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനവുമുണ്ട്. സ്ഥിരമായി അപകടം ഉണ്ടാക്കുന്നവർ, കൂടുതൽ അപകടം ഉണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടിക ഉണ്ടാക്കി പരിശീലനത്തിന് അയക്കുന്നുണ്ട്.

പരിശീലനം നേടിയവർ മൂന്ന് മാസത്തിനകം വീണ്ടും അപകടം ഉണ്ടാക്കിയാൽ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തും. 

എന്നാൽ ബസുകളുടെ കാലപ്പഴക്കവും റോഡുകളുടെ മോശം അവസ്ഥയും മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധയില്ലാത്ത സഞ്ചാരവും അപകടങ്ങൾക്ക് ഇടയാക്കുന്നതായി ഡ്രൈവർമാർ പറയുന്നു.

ദേശീയപാത നിർമാണ ജോലി കാരണമുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ മറികടന്ന് കൃത്യ സമയത്ത് എത്താനുള്ള ശ്രമവും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് അവർ വിശദീകരിക്കുന്നു.



Post a Comment

0 Comments