Flash News

6/recent/ticker-posts

എയർ ഹോസ്റ്റസ് മലദ്വാരത്തിൽ സ്വർണം കടത്തുന്നതിന് പിടിയിലാകുന്നത് ഇന്ത്യയിൽ ആദ്യം

Views

കണ്ണൂർ: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിലായതോടെ പുറത്തുവരുന്നത് സ്വർണക്കടത്തിന്റെ പുത്തൻ മാർ​ഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ. ഇന്ത്യയിൽ ആദ്യമായാണ് മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയതിന് ഒരു എയർഹോസ്റ്റസ് പിടിയിലാകുന്നത്. നാല് ക്യാപ്സ്യൂളുകളാക്കി 960 ഗ്രാം സ്വർണ്ണമാണ് യുവതി മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്.

കൊൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. മസ്‌കത്തിൽനിന്ന്‌ എയർഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 714 വിമാനത്തിലാണ്‌ സുരഭി കണ്ണൂരിൽ എത്തിയത്. ഇവരുടെ പക്കൽ നിന്നും കണ്ടെടുത്ത സ്വർണത്തിന് 60 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

മുമ്പ് പലതവണ ഇവർ സ്വർണ്ണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആർ.ഐ. വൃത്തങ്ങൾ അറിയിച്ചു. സ്വർണ്ണക്കടത്തിൽ കേരളത്തിൽനിന്നുള്ളവരുടെ പങ്ക് അടക്കം അന്വേഷിച്ചുവരികയാണ്.



Post a Comment

0 Comments