Flash News

6/recent/ticker-posts

സുപ്രഭാതത്തിനും നേതൃത്വത്തിനുമെതിരായ വിമര്‍ശനം; ഡോ. ബഹാഉദ്ദീന്‍ നദ് വിയോട് സമസ്ത വിശദീകരണം തേടി

Views
തിരൂരങ്ങാടി : സമസ്ത
നേതാക്കൾക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്‌താവന നടത്തിയ ഇ കെ വിഭാഗം സമസ്‌ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീൻ നദ്വിയോട് സമസ്‌ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

സമസ്ത‌യിൽ ചിലർ ഇടതു പക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവർക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തിൽ നയം മാറ്റമുണ്ടായെന്നും ബഹാവുദ്ദീൻ മുഹമ്മദ് നദ്വി വിമർശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തിൽ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം സമസ്‌തയുടെ നേതൃത്വം വിശദീകരണം തേടിയത്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇകെ വിഭാഗം സമസ്‌തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചിരുന്നു. ലീഗ് വിരുദ്ധരായ സമസ്‌ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഉമർഫൈസി മുക്കം ലീഗിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിന് പുറമേ ലീഗിനെ വിമർശിച്ച് കൊണ്ടുള്ള ലേഖനം സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വന്നതും ചർച്ചയായിരുന്നു. ഇത് ഇടത് അനുകൂല നീക്കമാണെന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല നേതാവായ ബഹാവുദ്ദീൻ നദ്വി വിമർശനവുമായി രംഗത്ത് വന്നത്.



Post a Comment

0 Comments