Flash News

6/recent/ticker-posts

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

Views

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് , വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments