Flash News

6/recent/ticker-posts

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Views


തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഏകജാലക സംവിധാനം വഴി അഡ്മിഷന്‍ പ്രക്രിയകള്‍ നടക്കുക. അഡ്മിഷനുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് HSCAP വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയോടെ വായിച്ചിട്ട് വേണം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ( HSCAP Kerala plus one admission 2024 online application )

HSCAP വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതെങ്ങനെ
https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് അല്ലെങ്കില്‍ പ്രദേശത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പോയി അവിടെയുള്ള കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.

പ്ലസ് വണ്‍ അഡ്മിഷന്‍ പ്രോസ്‌പെക്ടസ്

http://www.admission.dge.kerala.gov.in/ എന്ന ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഡ്മിഷന്‍ പോര്‍ട്ടലില്‍ ‘Click for Higher Secondary Admission’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താലും HSCP സൈറ്റിലേക്ക് എത്താനാകും. പിന്നീട് കാണുന്ന CREATE CANDIDATE LOGIN-SWS എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് കൊണ്ട് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. അതിന് ശേഷം ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Apply Online എന്ന ലിങ്കിലൂടെ അപേക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഹെല്‍പ് ഡെസ്‌കുകള്‍

അപേക്ഷ സമര്‍പ്പിക്കുന്നതിനും സമര്‍പ്പിച്ച അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനുമെല്ലാം സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.

പ്ലസ് വണ്‍ അഡ്മിഷന്‍ സമയക്രമം

-മെയിന്‍ ഘട്ടം രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത് – 2024 മെയ് 16
-രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത് – 2024 മെയ് 25
-ട്രയല്‍ അലോട്ട്‌മെന്റ് – 2024 മെയ് 29
-ആദ്യ അലോട്ട്‌മെന്റ് – 2024 ജൂണ്‍ 5
-മെയിന്‍ ഘട്ടം അവസാനിക്കുന്നത് – 2024 ജൂണ്‍ 16
-ക്ലാസുകള്‍ തുടങ്ങുന്നത് – 2024 ജൂണ്‍ 24
– മെറിറ്റ് ക്വാട്ട സപ്ലിമെന്ററി ഘട്ടം ജൂലൈ 2ന് തുടങ്ങി ജൂലൈ 31ന് അവസാനിക്കും.
-സ്‌പോര്‍ട്‌സ് ക്വാട്ട മുഖ്യഘട്ടം മെയ് 22 മുതല്‍ ജൂണ്‍ 19 വരെയും സപ്ലിമെന്ററി ഘട്ടം ജൂണ്‍ 22 മുതല്‍ ജൂലൈ 1 വരെ നടക്കും.
-കമ്മ്യൂണിറ്റി ക്വാട്ട മുഖ്യ ഘട്ടം ജൂണ്‍ 2-ന് തുടങ്ങി ജൂണ്‍ 12 വരെയും സപ്ലിമെന്ററി ഘട്ടം ജൂണ്‍ 24-ന് തുടങ്ങി ജൂലൈ 1 വരെയുമാണ് നടക്കുക



Post a Comment

0 Comments