Flash News

6/recent/ticker-posts

കോവാക്സിൻ പാർശ്വഫല പഠനറിപോർട്ട് തള്ളി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്

Views


ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ൻ എ​ടു​ത്ത​ മൂ​ന്നി​ലൊ​രാ​ൾ​ക്ക് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ലയുടെ പ​ഠ​ന​റി​പ്പോ​ർ​ട്ട് ത​ള്ളി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്(ഐ​സി​എം​ആ​ർ). ഗ​വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ​യു​ള്ള​ത​ല്ലെ​ന്നും ഈ ​പ​ഠ​ന​വു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഐ​സി​എം​ആ​ർ വ്യ​ക്ത​മാ​ക്കി.

പ​ഠ​ന​റി​പോ​ർ​ട്ടി​ൽ ഐ​സി​എം​ആ​റി​നെ ഉ​ദ്ധ​രി​ച്ച​ത് ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​താ​ണെന്നും പരാമർശം ഉടൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വേ​ഷ​ക​ർ​ക്കും ഗവേഷണം പ്രസിദ്ധീകരിച്ച സ്പ്രിം​ഗ​ർ നേ​ച്ച​ർ ജേ​ണ​ൽ എ​ഡി​റ്റ​ർ​ക്കും ഐ​സി​എം​ആ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ രാ​ജീ​വ് ബാ​ൽ ക​ത്ത​യ​ച്ചു.

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ, ഹൃ​ദ​യാ​ഘാ​തം, ഞ​ര​മ്പി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ റി​പോ​ർ​ട്ട് ചെ​യ്‌​തെ​ന്നും പ​ഠ​ന​ത്തി​ലു​ണ്ട്. ആസ്ട്രസെനക വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കമ്പനി കോടതിയിൽ സമ്മതിച്ച റിപോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കോവാക്സിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠനറിപോർട്ട് പുറത്തുവന്നത്.



Post a Comment

0 Comments