Flash News

6/recent/ticker-posts

നാട്ടുകാർ പഞ്ഞിക്കിട്ട കൊട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Views
പരപ്പനങ്ങാടി : ഇന്നലെ നാട്ടുകാർ പഞ്ഞിക്കിട്ട ക്വട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ രാത്രി 8 മണിയോടടുത്താണ് 2 കാറിൽ എത്തിയ 5 അംഗ ക്വട്ടേഷൻ സംഘങ്ങളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയത്.

ദിവസങ്ങൾക്ക് മുന്നെ ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി ഷുഹൈബെന്നയാൾ കിലോകണക്കിന് സ്വർണ്ണം തട്ടിയത്  ആന്വേഷിച്ചെത്തിയ കൊച്ചി വൈപ്പിൻ സ്വദേശികൾ നാട്ടുകാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നന്ന് പോലീസ് പറയുന്നു.

നാട്ടുകാരും, സംഘാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ മൂന്ന് പേര് ഒരു കാറുമായി രക്ഷപ്പെട്ടു.

നാട്ടുകാരുടെ ഇടയിൽ കുടുങ്ങി പോയ വൈപ്പിൻ സ്വദേശിയായ തിരുന്നില്ലത്ത് സുധാകരൻ്റെ മകൻ ആകാശ് (30), കിഴക്കെ വളപ്പിൽ പ്രസാദിൻ്റെ മകൻ ഹിമസാഗർ (30) എന്നിവരെ പ്രദേശവാസികൾ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടത്ത് നിന്ന് പരപ്പനങ്ങാടി സി.ഐയുടെയും, എസൈയുടേയും സമയോചിതമായ ഇടപെടൽ കാരണമാണ് അക്രമാസക്തരായ ജനക്കൂട്ടത്തിനിടയിൽ നിന്ന് പ്രതികളെ   കസ്റ്റഡിയിൽ എടുക്കുവാൻ സാധിച്ചത്.

പരിക്കുകളോടെ പ്രതികളെ പിന്നീട് പോലീസ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് കസ്റ്റഡിയിലുള്ളവരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.

പിടിയിലുള്ളവർ എറണാകുളം വൈപ്പിൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഗാഘങ്ങളാണന്നും വിവിധ ക്രിമിനൽ കേസിലെ പ്രതികളാണന്നും പോലീസ് പറഞ്ഞു.
റിപോർട്ട്: ഹമീദ് പരപ്പനങ്ങാടി


Post a Comment

0 Comments