Flash News

6/recent/ticker-posts

തിരൂരങ്ങാടി വില്ലേജില്‍ ഇനി ഭൂമി സംബന്ധമായ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ | ഡിജിറ്റല്‍ ലാന്റ് സര്‍വെ തുടങ്ങാന്‍ തീരുമാനം

Views
തിരൂരങ്ങാടി: വില്ലേജിൽ ഡിജിറ്റൽ ലാന്റ് സർവെ തുടങ്ങാൻ തീരുമാനിച്ചു. ഓരോരുത്തരുടെയും ഭൂമി സംബന്ധിച്ച പൂർണ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും. ഇവിടെ ഇതു വരെ റീ സർവെ നടന്നിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പത്തെ ആധാരവിവരങ്ങളാണി നിലവലുള്ളത്. 

ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഭുഉടമകൾക്ക് അവരുടെ ഭൂമി വിവരങ്ങൾ എത്രയെന്നും മറ്റും സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനും കഴിയും. ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള കർമപരിപാടികൾക്ക് തിരൂരങ്ങാടി നഗരസഭയിൽ ചേർന്ന യോഗം രൂപം നൽകി.

നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി
അധ്യക്ഷത വഹിച്ചു. സർവെയുടെ ഭാഗമായി
നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും സർവെ
സഭ ചേരും. സുലൈഖ കാലൊടി. ഇഖ്ബാൽ
കല്ലുങ്ങൽ, സിപി ഇസ്‌മായിൽ, സിപി
സുഹ്റാബി. പരപ്പനങ്ങാടി ലാന്റ് സർവെ
സൂപ്രണ്ട് കെ.ബി അനിൽകുമാർ, സർവെ ഹെഡ്
പിഎസ് ഷൈബി. ധന്യ കൃഷ്‌ണൻ,
കൗൺസിലർമാർ സംസാരിച്ചു.


Post a Comment

0 Comments