Flash News

6/recent/ticker-posts

താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി മുസ്ലിം ലീഗ് അംഗം സൈനബ ചേനാത്ത് തെരഞ്ഞെടുക്കപ്പെട്ടു

Views

താനൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി ചെറിയമുണ്ടം കുറുക്കോൾ ഡിവിഷനിലെ മുസ്ലിം ലീഗ് അംഗം  സൈനബ ചേനാത്ത് തെരഞ്ഞെടുക്കപ്പെട്ടു. കാളാട് ഡിവിഷനിലെ സി.പി.എം അംഗം പ്രേമയെ 4 വോട്ടിനെതിരെ 12 വോട്ടുകൾ നേടിയാണ് സൈനബ തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് പാർട്ടിയുടെ മുൻ ധാരണ പ്രകാരമാണ് സൈനബ പ്രസിഡൻ്റായി ചുമതലയേറ്റത്.  മലപ്പുറം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇ.പി. ബാലകൃഷ്ണൻ  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന അനുമോദന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം ഷാഫി ഉദ്ഘാടനം ചെയ്തു. 

താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. മുഹമ്മദ് അഷ്റഫ് , ഡി സി സി സെക്രട്ടറി ഒ. രാജൻ , ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് , താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ , വൈസ് ചെയർപേഴ്സൺ  സി .കെ സുബൈദ , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമ, പി.സി അഷ്റഫ് , ടി. നിയാസ് , എം.എ. റഫീഖ്, സി ശംസിയ്യ , വി. ഇസ്മായിൽ ഹാജി , സി നൗഷാദ് എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments