Flash News

6/recent/ticker-posts

ഇനിയൊരു IPLന് ധോണി ഉണ്ടാകുമോ? പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്; തുടക്കത്തില്‍ തോറ്റ് തുന്നംപാടിയ RCB പ്ലേ ഓഫിലും

Views


ബംഗളൂരു: ഇനിയൊരു IPLന് എം.എസ് ധോണിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ തല ഉണ്ടാകുമോ? ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍ കടന്നതോടെ, ഇന്നലെ രാത്രി നടന്ന ചെന്നൈയുടെ മത്സരം ഒരു താരമെന്ന നിലയിലുള്ള അദ്ദേഹത്തെ അവസാന മത്സരമാണെന്ന സൂചനകള്‍ ശക്തമാണ്. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ബംഗളൂരുവിന് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റ ശേഷം ആറ് മത്സരങ്ങള്‍ ജയിച്ചുള്ള തിരിച്ചുവരവ്.

പോയിന്റ് നിലയില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് മുന്നിലുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫില്‍ കയറിയത്. 218 റണ്‍സായിരുന്നു ചെന്നൈയുടെ ലക്ഷ്യം. പരാജയപ്പെട്ടാലും 201 റണ്‍സ് മാര്‍ജിനില്‍ എത്തിയാല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. എന്നാല്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനെ ധോണിക്കും കൂട്ടര്‍ക്കും സാധിച്ചുള്ളൂ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍. ബെഗംളൂരുവിനും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ബംഗളൂരുവിനായി.

രവീന്ദ്ര ജഡേജയും (42) ധോണിയും (25) അവസാന ഓവറുകളില്‍ അടിച്ചു കളിച്ചെങ്കിലും ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഭാഗ്യം തുണച്ചത് ആര്‍.സി.ബിയെയായിരുന്നു. ചെന്നൈക്കായി രവീന്ദ്ര 37 പന്തില്‍ 61 റണ്‍സെടുത്ത് ടോപ് സ്‌കോറര്‍ ആയി. രഹാനെ 33 റണ്‍സെടുത്തു. ആര്‍സിബിയ്ക്കായി യഷ് ദയാല്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് ലഭിച്ച ചെന്നൈ ബെംഗളൂരുവിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 218 റണ്‍സ് നേടി.ഫഫ് ഡു പ്ലിസ്സിസ്സ്(54), വിരാട് കോഹ് ലി(47), പട്യാദര്‍ (41), ഗ്രീന്‍ (38) എന്നിവരുടെ കൂറ്റനടികളാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ ഒരുക്കിയത്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് നേരത്തെ പ്ലേ ഓഫ് ബെര്‍ത്ത് നേടിയത്. തോല്‍വിയോടെ ചെന്നൈ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.



Post a Comment

0 Comments