Flash News

6/recent/ticker-posts

11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; വോട്ട് വിഹിതത്തില്‍ വര്‍ധന; കേരളത്തിൽ NDA നേടിയത് റെക്കോഡ് വോട്ട്

Views



കോഴിക്കോട്: കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് റെക്കോർഡ് വോട്ട്. വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിൽ15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. കൂടാതെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും 11 മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും ബിജെപിക്ക് ആയി. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും പാർട്ടി കണക്ക് കൂട്ടുന്നു.

സുരേഷ് ഗോപി ജയിച്ച
തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിൽ. 37.8 ശതമാനം വോട്ടുകളാണ് ഇവിടെ സുരേഷ് ഗോപി നേടിയത്. എതിര്‍സ്ഥാനാര്‍ഥികളായ വിഎസ് സുനില്‍ കുമാര്‍ 30.95 ശതമാനവും കെ മുരളീധരന്‍ 30.08 ശതമാനം വോട്ടുകളും നേടി. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ 74,686 വോട്ടുകൾക്കാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിൽ 4,12,338 വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്.

കേരളത്തിൽ മുന്ന് അസംബ്ലി മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുപ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയത്. തൃശൂര്‍, ആറ്റിങ്ങല്‍, തിരുവന്തപുരം എന്നിവയാണ് അത്. ആലപ്പുഴയില്‍ എന്‍ഡിഎ വോട്ടുവിഹിതം 28.3 ശതമാനം ആയി ഉയര്‍ന്നു. പത്തനം തിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ നേടാനും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.

കാസര്‍കോട്-19.73 ശതമാനം, കോട്ടയത്ത് 19.74 ശതമാനം, ആലത്തൂര്‍ 18.89 ശതമാനം, കോഴിക്കോട്് 16.75 ശതമാനം, എറണാകുളം 15.87ശതമാനം എന്നിങ്ങനെ ആണ് 15 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച അഞ്ച് സീറ്റുകൾ. വടകര,  മലപ്പുറം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് പത്തുശതമാനത്തില്‍ താഴെ വോട്ടുകളാണ്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേടാനായത് 13 ശതമാനം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 62,229 വോട്ടുകള്‍ അധികം നേടാന്‍ ഇവിടെ സുരേന്ദ്രന് കഴിഞ്ഞു.

 



Post a Comment

0 Comments