Flash News

6/recent/ticker-posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; അറഫ ദിനം ജൂൺ 15ന്, 16ന് ബലിപെരുന്നാൾ

Views

റിയാദ്: സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ (ജൂണ് 7 വെള്ളിയാഴ്ച) യാണ് ദുൽഹജ്ജ് ഒന്ന് ആരംഭിക്കുക. ഇതനുസരിച്ച് ജൂൺ 15ന് ശനിയാഴ്ച്‌ച (ദുൽഹജ്ജ് 9) നായിരിക്കും അറഫ ദിനം. ജൂണ് 16ന് ഞായറാഴ്ച ബലിപ്പെരുന്നാളും ആഘോഷിക്കും. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. 

അതേ സമയം ദുൽ ഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഇന്ന് ദുൽഖഅദ് ഇരുപത്തിയൊമ്പത് ആയിരുന്നു.

സൗദി അറേബ്യയിൽ വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുസ്ലിംകളോട് സുപ്രീകം കോടതി നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാസപ്പിറവി നിരീക്ഷണ സമിതി മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഹജ്ജ് തീർത്ഥാടനത്തിന്റെ തുടക്കവും ബലി പെരുന്നാളും ഉൾപ്പെടെയുള്ളവയുടെ തീയ്യതി കണക്കാക്കാനാണ് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നത്.

ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ
ജൂണ് 14 ന് (ദുൽഹജ്ജ് എട്ട്)
വെള്ളിയാഴ്ചയായിരിക്കും ഹജ്ജ്
കർമ്മങ്ങൾ ആരംഭിക്കുക.



Post a Comment

0 Comments