Flash News

6/recent/ticker-posts

ട്വന്റി-20 ലോകകപ്പില്‍ ഇന്ന് ക്ലാസ്സിക്കുകളുടെ ക്ലാസ്സിക്ക് ; ഇന്ത്യ-പാക് പോരാട്ടം ന്യൂയോര്‍ക്കിൽ

Views
ന്യൂയോർക്ക്: ട്വന്റി-20 ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടം ഇന്ന് ന്യൂയോർക്കിൽ. ന്യയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ പ്രാദേശിക സമയം രാവിലെ പത്തരക്ക് ആണ് മത്സരം തുടങ്ങുക. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.
2022ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ മെൽബണിലാണ് ഇന്ത്യയും പാകിസ്ത‌ാനും ഏറ്റുമുട്ടിയത്. അന്ന് ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ വിരാട് കോലിയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ജയിച്ചു കയറി. ഇന്ത്യയോട് തോറ്റെങ്കിലും പാകിസ്താൻ ഫൈനലിലെത്തി. ഇന്ത്യയാകട്ടെ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ പാകിസ്‌താനും ക്യാപ്റ്റൻ ബാബർ അസമും കടുത്ത സമ്മർദ്ദത്തിലാണ്. ആദ്യ മത്സരത്തിൽ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോൽവി പാകിസ്‌താന് മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ട‌ിച്ചിരിക്കുന്നത്. ഇനിയൊരു തോൽവി പാകിസ്‌താന്റെ സൂപ്പർ 8 പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യ കഴിഞ്ഞാൽ അട്ടിമറി വീരൻമാരായ അയർലൻഡും കാനഡയുമാണ് പാകിസ്താന്റെ എതിരാളികൾ.
ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ നാലാം മത്സരമാണ് നാളെ നടക്കുന്നത്. പിച്ചിൻ്റെ പ്രവചനാതീത സ്വഭാവം കൊണ്ട് ഏറെ പഴികേട്ട ഗ്രൗണ്ടിൽ ടോസ് നിർണായകമാകുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയ ടീം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയും എതിരാളികളെ 100ൽ താഴെ സ്കോറിൽ ഒതുക്കുകയും ചെയ്തെങ്കിലും ചേസിംഗും അത്ര എളുപ്പമായിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ 137 റൺസടിച്ച് ഈ ഗ്രൗണ്ടിൽ 100 പിന്നിടുന്ന ആദ്യ ടീമായി. 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിനാകട്ടെ 20 ഓവറിൽ 125 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യയിൽ ടെലിവിഷനിൽ സ്റ്റാർ സ്പോർട്‌സിലൂടെയും ലൈവ് സ്ട്രീമിംഗിൽ ഡിസ്നി+ ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. മൊബൈൽ ഉപയോക്താക്കൾക്ക് ഹോട്സ്റ്റാറിൽ മത്സരം സൗജന്യമായി കാണാൻ അവസരമുണ്ട്. സ്റ്റാർ സ്പോർട്‌സിന് പുറമെ ഡിഡി സ്പോർട്‌സിലും മത്സരത്തിന്റെ തത്സമയം സംപ്രേഷണമുണ്ടാകും.



Post a Comment

0 Comments