Flash News

6/recent/ticker-posts

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2025: ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

Views
2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം

ആവശ്യമായ രേഖകൾ
1) വയസ്സ് തെളിയിക്കുന്നതിന്:
     ആധാർ കാർഡ്
     സ്കൂൾ സർട്ടിഫിക്കറ്റ്
     പാൻ കാർഡ്
     വിവാഹ സർട്ടിഫിക്കറ്റ്
     പാസ്പോർട്ട്
# ഇവയിൽ ഒന്ന്

2) താമസം തെളിയിക്കുന്നതിന്

     റേഷൻ കാർഡ്
     എലക്ഷൻ ID
     ആധാർ കാർഡ്
     വിവാഹ സർട്ടിഫിക്കറ്റ്
     റസിഡൻഷ്യൽ (V O)
     ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്
#ഇവയിൽ ഒന്ന്

3) ഒരു ഫോട്ടോ; ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും

4) കോൺടാക്റ്റ് നമ്പർ

🫵🏻 കഴിഞ്ഞ നിയമസഭാ-പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം.(പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത്* സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ എലക്ഷൻ കമ്മീഷനുമാണ്)

🫵🏻 വിവാഹം/വീട് നിർമ്മാണം വഴി താമസം മാറിയവർ വിവാഹ സർട്ടിഫിക്കറ്റ്/ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

🫵🏻 ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.  നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുന്ന പക്ഷം  ജൂൺ 25ന് മുമ്പായി ഹാജരാവേണ്ടതാണ്


Post a Comment

0 Comments