Flash News

6/recent/ticker-posts

ഓമച്ചപ്പുഴ യിൽ വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണു ഒരാൾ മരണപ്പെട്ടു.3 പേർക്ക് പരിക്ക്

Views

തെയ്യാല : ഒഴൂർ ഓമച്ചപ്പുഴ മേൽമുറിക്ക് അടുത്ത് നിർമാണത്തിലിരുന്ന വീടിന്റെ  സൺഷെയ്ഡ് തകർന്ന് വീണു ഒരാൾ മരണപ്പെട്ടു 3 പേർക്ക് പരിക്ക്. കൊൽക്കത്ത സ്വദേശിയായ സാമീറുൽ ഖാനാണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൺഷെയ്ഡ് തേക്കുന്നതിനിടയിൽ തകർന്നു വീണതയാണ് അറിയുന്നത്. ഇതര സംസ്ഥാനക്കാരായ 3 തൊഴിളികൾക്കാണ് പരിക്കേറ്റത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ  കുടുങ്ങി കിടന്നവരെ  ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുകയായിരുന്നു

പരിക്കേറ്റ മറ്റ് മൂന്ന് പേരെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 11:30ഓടെ ആണ് സംഭവം.



Post a Comment

0 Comments