Flash News

6/recent/ticker-posts

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഛേത്രി ഇല്ലാതെ ഇന്ന് ഇന്ത്യ ഇറങ്ങുന്നു; ഖത്തറുമായുള്ള മത്സരം രാത്രി 9: 30ന്; ആരാവും ഛേത്രിയുടെ റോളിൽ

Views


ദോഹ: രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ടീമിൻ്റെ നായകനും ആക്രമണത്തിന് നേതൃത്വം നൽകുന്നയാളുമായ സുനിൽ ഛേത്രി ഇല്ലാതെ ഇന്ന് ഇന്ത്യ ഇറങ്ങുന്നു. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറുമായി ആണ് ഇന്ത്യക്കിന്നു ജീവന്‍മരണ പോരാട്ടം. ജയിച്ചാല്‍ മാത്രം പ്രതീക്ഷ നിലനിര്‍ത്താനുള്ള അവസരമാണ് ഇന്ത്യക്ക്. പരാജയപ്പെട്ടാല്‍ ഒരിക്കല്‍ കൂടി ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിക്കും.

ഛേത്രിയുടെ അഭാവത്തില്‍ പരിചയസമ്പന്നനായ ഗോള്‍ കീപ്പര്‍ ഗര്‍പ്രീത് സിങ് സന്ധുവാണ് ടീമിൻ്റെ ക്യാപ്റ്റന്‍. മുന്നേറ്റ താരങ്ങളായി നിലവില്‍ ടീമിലുള്ള മന്‍വീര്‍ സിങ്, റഹിം അലി, വിക്രം പ്രതാപ് സിങ്, ഡേവിഡ് ലാല്‍ഹ്‌ലന്‍സംഗ എന്നിവരാണുള്ളത്. മധ്യനിരയില്‍ മലയാളി സൂപ്പർ താരം സഹല്‍ അബ്ദുല്‍ സമദും ഉണ്ടാകും. ചേത്രിയുടെ അഭാവത്തിൽ സഹലിന് ഇരട്ടി ജോലി ഉണ്ടാകും.
ഇന്ത്യൻ സമയം ഇന്ന് രാത്രി 9.15 മുതലാണ് മത്സരം.

ഇന്ത്യയുടെ സാദ്ധ്യതകൾ ഇങ്ങനെ:

ജയിച്ചാല്‍ യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി മുന്നേറാം. 13 പോയിന്റുമായി ഖത്തര്‍ മൂന്നാം റൗണ്ടിലെത്തി കഴിഞ്ഞു. ഇന്ത്യക്ക് നിലവില്‍ ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റുകള്‍. ഇന്ന് ജയിച്ചാല്‍ അത് എട്ടായി ഉയരും.

ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ള അഫ്ഗാനിസ്ഥാനും 5 പോയിന്റുകളാണുള്ളത്. അവര്‍ക്ക് ഇനി നേരിടാനുള്ളത് കുവൈറ്റിനെ. ഇന്ത്യ ഖത്തറിനെ വീഴ്ത്തിയാലും അഫ്ഗാന്‍ കുവൈറ്റിനെതിരെ ജയിച്ചാലും അവസരം ഇന്ത്യക്കാണ്. ഇരു ടീമുകളും ജയിച്ചാല്‍ എട്ട് പോയിന്റുകളാകും. അപ്പോള്‍ ഗോള്‍ വ്യത്യാസമായിരിക്കും ഇന്ത്യയെ തുണയ്ക്കുക. ഇന്ത്യ തോറ്റാല്‍ പ്രതീക്ഷകള്‍ അവസാനിക്കും. അഫ്ഗാന്‍ ജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ക്ക് മുന്നേറാം.

ഇന്ത്യയും അഫ്ഗാനും തോറ്റാല്‍ കുവൈറ്റിനു ഏഴ് പോയിന്റുമായി മൂന്നാം റൗണ്ടിലേക്ക് പോകാം. മത്സരങ്ങള്‍ രണ്ടും സമനിലയില്‍ അവസാനിച്ചാലും ഇന്ത്യക്ക് ഒരുപക്ഷേ മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ അവസരം കിട്ടിയേക്കും.


ഇന്ത്യൻ ടീം ഇവരാണ്
Goalkeepers: Gurpreet Singh Sandhu (captain), Amrinder Singh, Vishal Kaith

Defenders: Anwar Ali, Jay Gupta, Mehtab Singh, Narender, Nikhil Poojary, Rahul Bheke

Midfielders: Anirudh Thapa, Brandon Fernandes, Edmund Lalrindika, Jeakson Singh Thounaojam, Lallianzuala Chhangte, Liston Colaco, Mahesh Singh Naorem, Nandhakumar Sekar, Sahal Abdul Samad, Suresh Singh Wangjam

Forwards: Manvir Singh, Rahim Ali, Vikram Partap Singh, David Lalhlansanga.

India vs Qatar, FIFA World Cup qualifier: All you need to know about do-or-die clash

 



Post a Comment

0 Comments