Flash News

6/recent/ticker-posts

ഓഹരി വിപണിയില്‍ നടന്നത് വമ്പന്‍ തട്ടിപ്പ്; മോദിക്കും അമിത് ഷാക്കും പങ്ക്; ജെപിസി അന്വേഷണം വേണമെന്ന് രാഹുല്‍

Views


ന്യൂഡല്‍ഹി: ലോക സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഓഹരി വിപണിയില്‍ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ( Rahul Gandhi demands JPC probe into ‘biggest stock market scam’ via exit polls ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മറ്റ് മുതിര്‍ന്ന് നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തുന്നത്. എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഉപദേശം നല്‍കിയത്.  ഓഹരികള്‍ കുതിച്ചുയരുമെന്നും റെക്കോഡ് നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് ജൂണ്‍ നാലിന് മുമ്പായി വന്‍തോതില്‍ ഓഹരികള്‍ വാങ്ങികൂട്ടാന്‍ അഹ്വാനം ചെയ്തു. അഞ്ചു കോടി കുടുംബങ്ങളോടാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.

വ്യാജ ഏക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. എന്നാല്‍, ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി കുത്തനെ ഇടിയുകയും ചെയ്തു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. എക്സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ബി.ജെ.പി നേതാക്കളും എക്‌സിറ്റ് പോള്‍ നടത്തിയവരും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സെബി അന്വേഷണം നടക്കുന്ന അദാനിയുടെ ചാനലുകള്‍ക്കു മാത്രം മോദിയും ഷായും അഭിമുഖം നടത്തിയതിനെയും രാഹുല്‍ ചോദ്യം ചെയ്തു. തട്ടിപ്പില്‍ ഈ ചാനലുകളുടെ പങ്കും അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments