Flash News

6/recent/ticker-posts

ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ച് ഡിബി ലൈവ്; കേരളത്തില്‍ ബിജെപിക്ക് സീറ്റില്ല

Views


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് ആശ്വസിക്കാവുന്ന പ്രവചനവുമായി ഡിബി ലൈവ് എക്സിറ്റ് പോള്‍.   മറ്റു സര്‍വേകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഇന്ത്യ മുന്നണി 260-290 വരെ സീറ്റില്‍ വിജയിക്കുമെന്നാണ് ഡിബി ലൈവ് പറയുന്നത്. എന്‍ഡിഎ 215-245 സീറ്റിലേക്ക് ചുരുങ്ങുമെന്നും മറ്റുള്ളവര്‍ 28-48 സീറ്റില്‍ വരെ വിജയിക്കുമെന്നും ചാനല്‍ സര്‍വേ വ്യക്തമാക്കുന്നു. 65 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശ്ബന്ധു ദിനപത്രത്തിന്റെ ഇന്റര്‍നെറ്റ് ചാനലാണ് ഡിബി ലൈവ്. 6.7 മില്ല്യന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ഉള്ള ചാനലാണ് ഇത്.

ഡിബി ലൈവ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് 16 മുതല്‍ 18 വരെ സീറ്റുകള്‍ നേടും. എല്‍ഡിഎഫിന് 2 മുതല്‍ 3 സീറ്റുകള്‍ വരെയാണ് ചാനല്‍ പ്രവചിക്കുന്നത്. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ പറയുന്നു.

ഡിബി ന്യൂസ് സര്‍വേയില്‍ മറ്റു സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇപ്രകാരമാണ്.

ജമ്മു കശ്മീര്‍
എന്‍ഡിഎ 0-2
ഇന്ത്യ സഖ്യം 3-5
മറ്റുള്ളവര്‍ 0

ഹിമാചല്‍പ്രദേശ്
എന്‍ഡിഎ 1-3
ഇന്ത്യ സഖ്യം 1-4
മറ്റുള്ളവര്‍ 0

ഗോവ
എന്‍ഡിഎ 0-2
ഇന്ത്യ സഖ്യം 0-2
മറ്റുള്ളവര്‍ 0

ത്രിപുര
എന്‍ഡിഎ 0-2
ഇന്ത്യ സഖ്യം 0-2
മറ്റുള്ളവര്‍ 0

മേഘാലയ
എന്‍ഡിഎ 00
ഇന്ത്യ സഖ്യം 0-2
മറ്റുള്ളവര്‍ 0

മണിപ്പൂര്‍
എന്‍ഡിഎ 0-2
ഇന്ത്യ സഖ്യം 0-2
മറ്റുള്ളവര്‍ 0

ബിഹാര്‍
എന്‍ഡിഎ 14-16
ഇന്ത്യ സഖ്യം 24-26
മറ്റുള്ളവര്‍ 00

മധ്യപ്രദേശ്
എന്‍ഡിഎ 24-26
ഇന്ത്യ സഖ്യം 3-5
മറ്റുള്ളവര്‍ 0

കര്‍ണ്ണാടക
എന്‍ഡിഎ 8-10
ഇന്ത്യ സഖ്യം 18-20
മറ്റുള്ളവര്‍ 0

ഗുജറാത്ത്
എന്‍ഡിഎ 23-25
ഇന്ത്യ സഖ്യം 1-3
മറ്റുള്ളവര്‍ 0

രാജസ്ഥാന്‍
എന്‍ഡിഎ 17-19
ഇന്ത്യ സഖ്യം 6-8
മറ്റുള്ളവര്‍ 0

അസം
എന്‍ഡിഎ 8-10
ഇന്ത്യ സഖ്യം 3-5
മറ്റുള്ളവര്‍ 0-2

ജാര്‍ഖണ്ഡ്
എന്‍ഡിഎ 6-8
ഇന്ത്യ സഖ്യം 6-8
മറ്റുള്ളവര്‍ 0

ഛത്തീസ്ഗഢ്
എന്‍ഡിഎ 6-8
ഇന്ത്യ സഖ്യം 3-5
മറ്റുള്ളവര്‍ 0

ഹരിയാന
എന്‍ഡിഎ 2-4
ഇന്ത്യ സഖ്യം 6-8
മറ്റുള്ളവര്‍ 0

 ഡല്‍ഹി
എന്‍ഡിഎ 2-4
ഇന്ത്യ സഖ്യം 3-5
മറ്റുള്ളവര്‍ 0

ഉത്തരാഖണ്ഡ്
എന്‍ഡിഎ 3-5
ഇന്ത്യ സഖ്യം 0-2
മറ്റുള്ളവര്‍ 0

തമിഴ്നാട്
എന്‍ഡിഎ 0-1
ഇന്ത്യ സഖ്യം 37-39
എഐഎഡിഎംകെ 0-1
മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍
ടിഎംസി 26-28
ബിജെപി 11-13
കോണ്‍ഗ്രസ് 2-4
മറ്റുള്ളവര്‍ 00

മഹാരാഷ്ട്ര
എന്‍ഡിഎ 18-20
ഇന്ത്യ സഖ്യം 28-30
മറ്റുള്ളവര്‍ 00

തെലങ്കാന
കോണ്‍ഗ്രസ് 10-12
ബിആര്‍എസ് 0-2
ബിജെപി 3-5
മറ്റുള്ളവര്‍ 00

ആന്ധ്രപ്രദേശ്
വൈഎസ്ആര്‍സിപി 15-17
ടിഡിപി 7-9
കോണ്‍ഗ്രസ് 0-2

ഒഡിഷ
ബിജെഡി 12-14
ബിജെപി 6-8
കോണ്‍ഗ്രസ് 0-2

ഉത്തര്‍പ്രദേശ്
എന്‍ഡിഎ 46-48
ഇന്ത്യ സഖ്യം 32- 34
ബിഎസ്പി 00

പഞ്ചാബ്
ആംആദ്മി പാര്‍ട്ടി 6-8
കോണ്‍ഗ്രസ് 5-7
ശിരോമണി അകാലി ദള്‍ 00
ബിജെപി 00



Post a Comment

0 Comments