Flash News

6/recent/ticker-posts

പണ്ഡിതനും ഗ്രന്ഥകാരനുമായ പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് അന്തരിച്ചു

Views
മലപ്പുറം: പ്രമുഖ കർം ശാസ്ത്ര പണ്ഡിതനും പ്രബോധകനും ഗ്രന്ഥകാരനും മുദരിസുമായ പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്(55) അന്തരിച്ചു. ജില്ലയിലെ ഏറ്റവും മികച്ച മുദരിസിനുള്ള അവാർഡ് കരസ്ഥമാക്കിയ ബാഖവി തേഞ്ഞിപ്പലം കിഴക്കെ മുഹ്യിദ്ദീൻ ജുമാ മസ്‌ജിദ്, പെരുമുഖം എണ്ണക്കാട്, കൊളപ്പുറം പാലമഠത്തിൽ ചിന, കൽപറ്റ ടൗൺ വലിയ ജുമാ മസ്ജിദ്, കൊട്ടപ്പുറം, പങ്കുവെട്ടിക്കുളം, കോടമ്പുഴ ബാ അലവി ജുമാ മസ്‌ജിദ്, മലപ്പുറം കോണോംപാറ, കൊടിഞ്ഞി പള്ളി എന്നിവിടങ്ങളിൽ മുദരിസായി സേവനം ചെയ്‌തിട്ടുണ്ട്. ബിരുദധാരികളായ നൂറിൽപരം ശിഷ്യരുണ്ട്. കൊണ്ടോട്ടി തഖിയക്കൽ, ഇരിവേറ്റി തുടങ്ങിയ മഹല്ലുകളുടെ ഖാസിയായിരുന്നു. ബാഖവീസ് അസോസിയേഷൻ ‌സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി, മജ്‌ലിസുന്നൂർ പഞ്ചായത്ത് കൺവീനർ, സമസ്ത‌ ഏറനാട് താലൂക്ക് മുശാവറ അംഗം, സമസ്ത മുദരിസീൻ സ്‌റ്റേറ്റ് കമ്മറ്റി അംഗം, എസ് വൈ എസ് ആദർശ സമിതി അംഗം, ജില്ലാ കമ്മറ്റി അംഗം, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ്റ്, മുണ്ടംപറമ്പ് പാണാട്ടാലുങ്ങൽ മുനവ്വിറുൽ ഇസ് ലാം മദ്റസ ആന്റ് ജുമാ മസ്‌ജിദ്‌ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹജ്ജ്-ഉംറ, ഉംറയും സിയാറയും, ദിക്റുകളും ഔറാദുകളും, മരണവും
അനന്തര കർമങ്ങളും എന്ന തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പരേതനായ ഖാസി പി എ ആലിക്കുട്ടി മുസ് ല്യാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: മുഹമ്മദ് മുഹ്സിൻ അലി ഹുദവി(വിളയിൽ വാഫി കോളജ് അധ്യാപകൻ), ഹുസ്‌ന, ഫാതിമ ശിഫാന, മുഹമ്മദ് സിനാൻ(ദാറുൽ ഹുദ വിദ്യാർഥി), ആയിശ മിന്ന, മുഹമ്മദ് ഇഹ്സാൻ(വിദ്യാർഥികൾ). സഹോദരങ്ങൾ: അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, പി എ അബ്ദു‌റഹ്മാൻ മാസ്റ്റർ(അൽ അൻസാർ പ്രധാനാധ്യാപകൻ), ഉമർ ഹുദവി(ഖത്തർ), അൻവർ ഹുദവി(ഖത്തർ), ഖദീജ ചെമ്രകാട്ടൂർ, ഫാതിമ കാവനൂർ, ജുമൈല പാലോട്ടിൽ. മയ്യിത്ത് നമസ്ക‌ാരം ശനിയാഴ്ച രാവിലെ 8ന് മുണ്ടംപറമ്പ് പാറമ്മൽ ജുമാ മസ്ജിദിൽ.


Post a Comment

0 Comments