Flash News

6/recent/ticker-posts

മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന: നാസർ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

Views

മലപ്പുറം: മുശാവറ അംഗം നാസർ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതിലാണ് സമസ്ത നേതൃത്വം താക്കീത് ചെയ്തത്. പോഷക സംഘടനാ നേതാക്കൾ സമസ്തയുടെ പേരിൽ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട് എന്നിവർ അറിയിച്ചു. ഇത്തരം പ്രസ്താവനകൾ  ആവർത്തിച്ചാൽ നാസർ ഫൈസി കൂടത്തായിക്കെതിരെ  കർശന നടപടി കൈക്കൊള്ളുമെന്നും സമസ്ത നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉമർ ഫൈസി മുക്കം മുസ്ലീം ലീഗിനെതിരെ പറഞ്ഞത് ശരിയായില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞതാണ് താക്കീതിന് വഴിവച്ചത്.



Post a Comment

0 Comments