Flash News

6/recent/ticker-posts

തെറ്റുകള്‍ പൊറുക്കണം; കരുത്തുറ്റ വിശ്വാസിയായി തിരിച്ചുവരും; ഹജ്ജ് യാത്രക്കൊരുങ്ങി സാനിയ മിര്‍സയുടെ കുറിപ്പ്

Views


ഹൈദരാബാദ്: ഹജ്ജ് തീർഥാടനത്തിന് പുറപ്പെടാനൊരുങ്ങി മുൻ ടെന്നീസ് താരം സാനിയ മിർസ. 
കരുത്തുറ്റ വിശ്വാസത്തോടെ കൂടുതൽ നല്ല മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും ഹജ്ജ് യാത്രാ വിവരം പങ്കുവച്ച് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ വേളയിൽ തെറ്റുകൾക്കും പോരായ്മ‌കൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ വിശ്വാസവുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."- എന്നാണ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളെയും ഓർക്കുക... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് കുറിപ്പിന് നടി ഗൗഹർ ഖാൻ പ്രതികരിച്ചത്. നേരത്തേ ഉംറ നിർവഹിക്കാൻ സാനിയ കുടുംബസമേതം മക്കയിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് മാസത്തിലാണ് താരം ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സാനിയ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. 'അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർഥനകൾ അവൻ സ്വീകരിക്കട്ടെ' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾക്ക് പങ്കുവെച്ചത്.

മകൻ ഇഹ്സാൻ മിർസ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് കൂടെയുള്ളത്. ദൈവത്തിനു നന്ദി എന്നാണ് മകൻ ഇഹ്സാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പ്. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയിൽനിന്നും ഹോട്ടൽ മുറിയിൽനിന്നുമൊക്കെയുള്ള ചിത്രങ്ങളാണ് താരം സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
2023 ജനുവരി 26ന് ആ‌സ്തലിയൻ ഓപ്പണിലാണ് ഗ്രാൻ്റ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹൺ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ ഫൈനലിൽ എത്തിയിരുന്നു. ഫെബ്രുവരി 21ന് നടന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി.



Post a Comment

0 Comments