Flash News

6/recent/ticker-posts

കുരുന്നു കുസൃതികൾ ഇവിടെ കെട്ടടങ്ങുമോ...?!ഉണരാത്ത അധികാരികൾക്ക് പോപുലർ ന്യൂസിന്റെ കുറിമാനം...

Views

കുരുന്നു കുസൃതികൾ ഇവിടെ കെട്ടടങ്ങുമോ...?!
ഉണരാത്ത അധികാരികൾക്ക് 
പോപുലർ ന്യൂസിന്റെ കുറിമാനം...


വേങ്ങര: നാട്ടിൽ അങ്കണവാടികൾ കൂൺ മുളച്ച പോലെയുണ്ടെങ്കിലും മിക്ക രക്ഷിതാക്കളും കുഞ്ഞുമക്കളെയും കൊണ്ട് വിദൂരങ്ങളിലെ നഴ്സറികൾ തേടിപ്പോകാൻ കാരണം ഭരണാധികാരികളുടെ മൂക്കിന് മീതെ കണ്ണ് പ്രവർത്തിക്കാത്തതിനാലാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വേങ്ങര പഞ്ചായത്തിലെ എട്ടാം വാർഡിൽ വെണ്ണേ കോട്ടുങ്ങൽ 24ാം നമ്പർ അങ്കണവാടി മഴക്കാലത്ത് കാണേണ്ട കാഴ്ച തന്നെയാണ്. അമ്യൂസ്മെന്റ് പാർക്കിലെ വാട്ടർ സ്ലൈഡുകളെ വെല്ലുന്ന ഒരു വരാന്തയുണ്ടിവിടെ...! വെളുത്ത ടൈലുകൾ പതിച്ച ഒരു യന്ത്രചിലവും വരാതെ വരാന്തയിലേക്കും ക്ലാസ് മുറിയിലേക്കും മഴ വെള്ളമെത്തിക്കുമ്പോൾ കുരുന്ന് ബാല്യങ്ങൾ ബാലവാടിയിൽ വാടി തളരുമെന്നതിൽ ഒട്ടും സംശയമില്ല. മഴയുള്ള ഒരു ദിവസം ഒരു കുട്ടിയെങ്കിലും വഴുതി വീഴാത്ത ദിവസങ്ങൾ ഇല്ല... ഷീറ്റിട്ട് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.



അത് പോലെ മറ്റൊരു അങ്കണവാടി കൂടിയുണ്ട് വേങ്ങരക്ക്. വേങ്ങര ബാലിക്കാട് സ്ഥിതി ചെയ്യുന്ന ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഭിത്തികളുള്ള അങ്കണവാടി..! എന്ത് സുരക്ഷയാണ് ഇവിടെ കുരുന്നുകൾക്കും ജീവനക്കാർക്കുമുളളത്. 

നവകേരള സദസ്സിൽ ജനങ്ങളുടെ പരാതിക്കൂട്ടങ്ങളിലും ഈ അങ്കനവാടിയുടെ പരാതി എ പി അബൂബക്കർ (വിവരവകാശം  മുഖേനെ  ഇടം പിടിച്ചതാണ്. പക്ഷേ, നടപടി വന്നില്ല. വേങ്ങര ഐ സി ഡി എസ് ശിശു വികസന പദ്ധതി ഓഫീസർക്ക് പരാതി നൽകിയിട്ടും തഥൈവ.!
കുട്ടികൾക്ക് യാതൊരു സുരക്ഷയും ഉറപ്പാക്കാത്ത ഈ സ്ഥാപനത്തിന് എങ്ങിനെയാണ് പ്രവർത്തനാനുമതി ലഭിച്ചതെന്നറിയില്ല. ഈ രണ്ട് അങ്കണവാടിക്കെതിരെയും എ പി അബൂബക്കർ നൽകിയ പരാതിയിൽ അദ്ദേഹത്തിന് ലഭിച്ച മറുപടി പോപ്പുലർ ന്യൂസുമായി പങ്കുവെച്ചു. അതിൽ ശിശു വികസന പദ്ധതി ഓഫീസർ പറയുന്നത് ഇപ്രകാരമാണ്.
എല്ലാ അങ്കണവാടി കെട്ടിടങ്ങളുടെയും ഫിറ്റ്‌നെസ് വർഷാവർഷങ്ങളിൽ എൽ.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കുകയും ആയതിൻ്റെ അടിസ്ഥാനത്തിൽ ഫിറ്റനെസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാറുമുണ്ട്. സുരക്ഷിതമല്ലാത്ത അങ്കണവാടികൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കാറുമുണ്ട്. 
അങ്കണവാടികൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് അങ്കണവാടി തല മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റിയും  അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് തദ്ദേശ സ്വയം ഭരണവകുപ്പുമാണെന്നും ശിശു വികസന പദ്ധതി ഓഫീസർ പറയുന്നു. തുടർന്ന് മലപ്പുറം ഐസിഡിഎസ് സെല്ലിലേക്ക് പരാതിയുമായി എത്തിയെങ്കിലും വേങ്ങരയിലെ സിഡിപിഎ മലപ്പുറം ഐസിഡിഎസുമായി ബന്ധപ്പെട്ടാലെ നവീകരണ പ്രവർത്തനങ്ങൾക്ക് വഴി തെളിയുകയുള്ളൂവെന്ന് അറിയാൻ കഴിഞ്ഞു. അതിന് ഇനി അധികാരികൾ കാത്തിരിക്കുന്നത് ഒരു ദുരന്ത വാർത്തയായിരിക്കുമോ...?

ഇന്ന് അങ്കണവാടി പ്രവേശനോത്സവമാണ്. ഇന്ന് നല്ല മഴയും പെയ്യുന്നു... കുരുന്ന് ശലഭങ്ങൾ പറന്നുല്ലസിക്കട്ടെ...! അധികാരികളുടെ അനാസ്ഥ കണ്ണീർ തുള്ളികളാകാതിരിക്കട്ടെ.....

 റിപ്പോർട്ട് ;- എ പി അബൂബക്കർ  


Post a Comment

0 Comments