Flash News

6/recent/ticker-posts

എം.ഡി. എഫ്. രക്ഷാധികാരി ഗുലാം ഹുസൈനെ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുത്തു.

Views

കോഴിക്കോട്:ഈ മാസം 13,14,15 തിയ്യതികളിലായി തിരുവനന്തപുരത്ത് നിയമസഭയിലെ ശക്തൻ തമ്പുരാൻ ഹാളിൽ വെച്ച് നടക്കുന്ന മൂന്നാമത് ലോകകേരള സഭയിൽ അംഗമായി മലബാർ ഡെവലപ്മെന്റ് ഫോറം ( എം.ഡി. എഫ്) രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടനെ സർക്കാർ നോമിനേറ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശിയായ ഗുലാം ഹുസൈൻ  15 വർഷമായി പ്രവാസി സംഘടന രംഗത്തും നിരവധി സാമൂഹ്യ-സാംസ്കാരിക സംഘടനകളിലും പ്രവർത്തിക്കുന്നു. ഗ്ലോബൽ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട്, വേൾഡ് പ്രവാസി ചേമ്പർ ജനറൽ സെക്രട്ടറി, ചാലിയാർ ജലോൽസവ കമ്മറ്റി സ്ഥാപകൻ, മലബാർ കയാകിംഗ് ഫെസ്റ്റിന്റെ ഓർഗനൈസർ, മനുഷ്യാവകാശ സംഘടന കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ട് , എൻ.സി. പി. തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ലോക കേരള സഭയിൽ പങ്കെടുക്കുക.
മൂന്നാം ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുലാം ഹുസൈൻ കൊളക്കാടനെ മലബാർ ഡെവലപ്മെന്റ് ഫോറം ( എം.ഡി. എഫ് ) സെൻട്രൽ കമ്മറ്റി അഭിനന്ദിച്ചു. ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ചെയർമാൻ യു.എ. നസീർ, രക്ഷാധികാരി  സഹദ് പുറക്കാട്, എസ്.എ. അബൂബക്കർ, ജനറൽ സെക്രട്ടറി നിസ്താർ ചെറുവണ്ണൂർ, ട്രഷറർ ഫ്രീഡാ പോൾ, ഭാരവാഹികളായ കരീം വളാഞ്ചേരി, അൻസാരി കണ്ണൂർ പ്രസംഗിച്ചു.


Post a Comment

0 Comments