Flash News

6/recent/ticker-posts

പോലീസ് പരിശോധന അവസാനിച്ചു.വീണ്ടും സജീവമായി ലോട്ടറി മാഫിയ

Views

തിരൂരങ്ങാടി: പോലീസ് പരിശോധന അവസാനിച്ചതോടെ വീണ്ടും സജീവമായി ലോട്ടറി മാഫിയ.
ഒറ്റക്കനമ്പർ മൂന്നക്ക നമ്പർ ലോട്ടറികളാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും വീണ്ടും വ്യാപകമായത്. ലോട്ടറി ചൂതാട്ടത്തിലൂടെ ലക്ഷങ്ങളാണ് മാഫിയ കൊയ്യുന്നത്. സംസ്ഥാന ലോട്ടറിയുടെയും സിക്കിം ലോട്ടറിയുടെയും  സമ്മാനം കിട്ടുന്ന നമ്പർ അടിസ്ഥാനമാക്കിയാണ് എഴുത്ത് ലോട്ടറി നടത്തുന്നത്. സിക്കിമിൻ്റെ ഡിയർ ലോട്ടറി അടിസ്ഥാനത്തിലാണ് എഴുത്ത് ലോട്ടറി  ഇപ്പോൾ വ്യാപകമായത്.  ഇത് ദിവസേന മൂന്ന് തവണ നറുക്കെടുപ്പുണ്ടെന്നതാണ്  ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ഉച്ചക്ക് ഒന്നിന് വൈകിട്ട് ആറുമണിക്ക് രാത്രി എട്ടിന് എന്നിങ്ങനെയാണ് സിക്കിം ലോട്ടറി നറുക്കെടുപ്പ്.

സമ്മാനം കിട്ടുന്ന ലോട്ടറി നമ്പറിൽ ഉൾപ്പെട്ട നമ്പർ എഴുതിയവർക്ക് സമ്മാനം കിട്ടുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി.
ഒറ്റക്കനമ്പർ എഴുതുന്ന ലോട്ടറിയും മൂന്നക്കം എഴുതുന്ന ലോട്ടറിയുമുണ്ട്. മൂന്നക്കം ക്രമത്തിൽ വേണമെന്നില്ല , ഈ അക്കങ്ങൾ സമ്മാനാർഹമായ ടിക്കറ്റിൽ ഉണ്ടായാൽ മതി. സംസ്ഥാന ഭാഗ്യക്കുറി സമ്മനാർഹമായ ടിക്കറ്റ് അടിസ്ഥാനത്തിലും  എഴുത്ത് ലോട്ടറികളുണ്ട്. ഒരു ടിക്കറ്റിന്
10 രൂപയാണ് വില.5000 രൂപയാണ് സമ്മാനം. പത്തിൻ്റെ ഗുണിതങ്ങളായി എത്ര ടിക്കറ്റും വാങ്ങാം. ഒരാൾ തന്നെ 10 എണ്ണമെങ്കിലും വാങ്ങിക്കുന്നുണ്ട്.
മണിക്കൂറുകൾക്കുള്ളിൽ ഫലം അറിയാമെന്നതും കുറഞ്ഞ വില എന്നതുമാണ് ആളുകളെ  ആകർഷിക്കുന്നത്.
കൂടാതെ സമ്മാനം ഉടനെ കിട്ടും. 100 മുതൽ 500 വരെ ടിക്കറ്റ് എടുക്കുന്നതാണ് വിവരം.കൂലിപ്പണിക്കരാ  ണ് കൂടുതലും . എഴുത്ത് ലോട്ടറിയുടെ ലോട്ടറി കച്ചവടക്കാരും തഴച്ചു വളർന്നുകൊണ്ടിരിക്കുകയാണ്. സ്വന്തമായി മൊബൈൽ ആപ്പ് വരെ ഓരോ സംഘത്തിനുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഏജന്റുമാരുമുണ്ട് .ഗ്രാമങ്ങളിലും കച്ചവടം സജീവമാണ്.
നേരത്തെ പോലീസ് കർശനം നടപടി എടുത്തിരുന്നെങ്കിലും ഇപ്പോൾ നിർജീവമാണ്.
ലോട്ടറി വകുപ്പും ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.


Post a Comment

0 Comments