Flash News

6/recent/ticker-posts

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അരീക്കോട് കാവനൂർ സ്വദേശി മരണപ്പെട്ടു; മൂന്നുപേർക്ക് പരിക്ക്

Views
ഊട്ടിയിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. 3 പേർക്കു പരുക്കേറ്റു.

കാവനൂർ ചെങ്ങര ചക്കുളം കുറ്റിപ്പുറത്ത് പത്മദാസ ൻ്റെ മകൻ ശരത്ത് (24) ആണു മരിച്ചത്. സുഹൃത്തുക്കളായ പെരിന്തൽമണ്ണ ചെറുകര മാമ്പറ്റ വൈശാഖ് (23), പട്ടാമ്പി വല്ലപ്പുഴ വട്ടോളിക്കര അഭിരാം (23), തുവ്വൂർ സ്വദേശി വിഷ്ണു‌ (23) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ഊട്ടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12ന് ആണ് സംഘം യാത്ര പുറപ്പെട്ടത്. ഇന്നലെ രാവിലെ 7.30ന് ഊട്ടി പൈകാര ഷൂട്ടിങ് പോയിൻ്റിനു സമീപമാണ് അപകടം. ഗൂഢല്ലൂരിൽനിന്ന് ഊട്ടിയിലേക്ക് പോകുമ്പോൾ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശരത്തും വിഷ്ണു‌വും തിരുവാലിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ്. 4 പേരും നിലമ്പൂർ ഐടിഐയിൽ ഒന്നിച്ചു പഠിച്ചവരാണ്.
ശരത്തിൻ്റെ മാതാവ് ഷാജിനി. സഹോദരങ്ങൾ: ശരണ്യ, ശ്യാംജിത്.



Post a Comment

0 Comments