Flash News

6/recent/ticker-posts

മലപ്പുറം ജില്ലാ പഞ്ചായത്ത് എസ്.എസ്.എൽ.സി വിജയികളെ അനുമോദിക്കുന്നു.

Views

മലപ്പും: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2023-2024 വർഷത്തെ എസ്.എസ്. എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജില്ലയിലെ അഞ്ച് വേദികളിൽ വെച്ചാണ്  അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്. SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ ചടങ്ങ് നടക്കുന്ന ദിവസം രാവിലെ 9 മണിക്ക്  അനുമോദന ചടങ്ങ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. റഫീഖ അറിയിച്ചു.
ചടങ്ങ് നടക്കുന്ന തിയ്യതിയും വേദിയും പങ്കെടുക്കേണ്ട വിദ്യാർത്ഥികളും .
ജൂൺ 6 വ്യാഴം: മലപ്പുറം , കൊണ്ടോട്ടി, കിഴിശ്ശേരി ഉപവിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾ . വേദി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ടൗൺ ഹാൾ മലപ്പുറം .
ജൂൺ 8 ശനി:നിലമ്പൂർ, വണ്ടൂർ, അരീക്കോട് വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികൾ
വേദി: ടി.പി റോയൽ പാലസ് ( ചെമ്പകുത്ത് ) എടവണ്ണ.

ജൂൺ 10 തിങ്കൾ: പെരിന്തൽമണ്ണ, മങ്കട, മേലാറ്റൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികൾ .
വേദി: അലങ്കാർ ഓഡിറ്റോറിയം( പട്ടാമ്പി റോഡ്) പെരിന്തൽ മണ്ണ.

ജൂൺ 13 വ്യാഴം: വേങ്ങര, എടപ്പാൾ, കുറ്റിപ്പുറം, പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികൾ
വേദി: പി.എം. ഓഡിറ്റോറിയം ചങ്കുവെട്ടി കോട്ടക്കൽ.

ജൂൺ 15 ശനി: തിരൂർ .താനൂർ, പൊന്നാനി  വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾ .
വേദി: വാഗൺ ട്രാജഡി ടൗൺ ഹാൾ തിരൂർ .

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments