Flash News

6/recent/ticker-posts

കേരള രാഷ്ട്രീയത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു യു.എ. ബീരാൻ സാഹിബ്.കെ.മുരളീധരൻ

Views

കോട്ടക്കൽ: കേരള രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു യു.എ. ബീരാൻ സാഹിബെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. യു.എ. ബീരാൻ സാഹിബിന്റെ ഇരുപത്തി മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് യു.എ.ബീരാൻ ഫൗണ്ടേഷൻ കോട്ടക്കലിൽ സംഘടിപ്പിച്ച  അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
നിയമസഭാ സാമാജികനായും മന്ത്രിയായും നല്ലൊരു പ്രഭാഷകനായും മികച്ച ഭരണാധികാരിയായും  കഴിവ് തെളിയിച്ച ബീരാൻ സാഹിബിനെ ചെറുപ്പം മുതൽ പരിചയമായിരുന്നുവെന്നും നിയമസഭക്കകത്ത് കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ ബീരാൻ സാഹിബിന് പ്രത്യേക പാടവമുണ്ടായിരുന്നുവെന്നും ഇത് കൊണ്ട് തന്നെ സി.എച്ച്. പല നിയമ നിർമ്മാണ വിഷയങ്ങളുടെയും ചർച്ചക്ക് ബീരാൻ സാഹിബിനെ ഏൽപിക്കാറുണ്ടായിരുന്നുവെന്നും നിയമസഭാ നടപടികൾ വീക്ഷിച്ച അനുഭവം അയവിറക്കി മുരളീധരൻ പറഞ്ഞു
. കോട്ടക്കൽ വലിയ പറമ്പ് കോയാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.എ. ബീരാൻ ഫൗണ്ടേഷൻ രക്ഷാധികാരി പി.ഉസ്മാൻകുട്ടി അധ്യ ക്ഷത വഹിച്ചു. കെ.മുരളീധരൻ ഫൗണ്ടേഷൻ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ചന്ദ്രിക മുൻ എഡിറ്ററുമായ സി.പി. സൈതലവി ബീരാൻ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.
സി.പി. എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്,  ഡോ. പി.കബീർ, യു.എ.ഇ. കെ എം .സി.സി. ജനറൽ സെക്രട്ടറി പി.കെ.അൻവർ നഹ, ഹനീഫ മൂ ന്നിയൂർ, കെ.കെ.നാസർ, നസീർ മേലേതിൽ തുടങ്ങിയവർ പ്രസം ഗിച്ചു.
വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ ബഷീർ രണ്ടത്താണി,
ഡോ. ഇന്ദിര ബാലചന്ദ്രൻ, കോട്ട യ്ക്കൽ മുരളി, ജി.ആദർശ് എന്നി വരെ ചടങ്ങിൽ ആദരിച്ചു.
കനിവ് പാലിയേറ്റീവ്, എ.കെ.എം. സ്‌കൂൾ കോട്ടൂർ , ഗവ: രാജാസ് സ്കൂൾ, പി.എം.എസ്.എ സ്കൂൾ ചാപ്പനങ്ങാടി, ഐ. യു. എച്ച്. എസ്. പറപ്പൂർ,പി കെ. എം. സ്‌കൂൾ എടരിക്കോട് എന്നീ സ്കൂളുകളുടെ പ്രതിനിധികളും ആദരമേറ്റു വാങ്ങി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments