Flash News

6/recent/ticker-posts

പ്ലസ് വൺ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ല;പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Views
പരപ്പനങ്ങാടി: പ്ലസ് വൺ അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത വിദ്യാർത്ഥിനി ആത്മാഹത്യ ചെയ്‌തു.
 പുത്തരിക്കൽ ജയകേരള റോഡിൽ പുതിയൻ്റെകത്ത് മുഹമ്മദ് ബഷീർ - റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്‌ച) വൈകീട്ട് അഞ്ചു മണിയോടെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

പ്ലസ് വൺ സീറ്റിനായുള്ള രണ്ട് അലോട്ട്‌മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പമുള്ള വിദ്യാർഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്നും കുട്ടി സങ്കടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

ഉടൻ കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.

പരപ്പനങ്ങാടി എസ്.എം.എൻ എച്ച്.എസ്.എസിൽ പത്താം തരത്തിൽ വിജയിച്ച് തുടർപഠനത്ത കാത്തിരിക്കുകയായിരുന്നു ഹാദി റുഷ്ദ.


Post a Comment

0 Comments