Flash News

6/recent/ticker-posts

മഞ്ഞപ്പിത്ത രോഗ ചികിൽസയിലിരിക്കെ മൂന്നിയൂരിൽ യുവാവ് മരിച്ചു.

Views

മൂന്നിയൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലിരിക്കെ മൂന്നിയൂരിൽ യുവാവ് മരണപ്പെട്ടു. മൂന്നിയൂർ പാറക്കടവ് പട്ടിശ്ശേരിഭാഗത്തെ കിഴക്കെ പുരക്കൽ ശ്രീനിവാസന്റെ മകൻ ശ്രീജേഷ് ( 33 ) ആണ് മരണപ്പെട്ടത്. രണ്ട് മാസം മുമ്പ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസതേടിയശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീജേഷിന് വീണ്ടും ശ്വാസകോശ ഇൻഫക്ഷൻ  ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്. മാതാവ് ബേബി. ഭാര്യ നീതു. റയാൻ ആഗ്നേയ് ( മകൻ),സഹോദരങ്ങൾ ശ്രീജിത്ത് ( അമേരിക്ക), ശ്രീജീഷ .സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments