Flash News

6/recent/ticker-posts

‘വനിതാ ലീഗുകാരാരും ആഹ്ലാദം പ്രകടിപ്പിക്കാന്‍ റോഡിലിറങ്ങേണ്ട, അച്ചടക്കം വേണം’; ലീഗിലെ വനിതകളെ ഷാഫിയുടെ റോഡ് ഷോയില്‍ പങ്കെടുക്കുന്നത് വിലക്കുന്ന ശബ്ദസന്ദേശം പുറത്ത്

Views


കണ്ണൂര്‍:  വടകരയില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ നടത്തുന്ന റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരെ വിലക്കുന്ന മുസ്ലിം ലീഗ് നേതാവിന്റെ ശബ്ദം സന്ദേശം പുറത്ത്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക്. വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്ന് നിര്‍ദേശിക്കുന്ന കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ സന്ദേശമാണ് പുറത്തായത്. കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരില്‍വച്ച് ഷാഫി പറമ്പിലിന് സ്വീകരണം നല്‍കുന്നത് ഇന്ന് വൈകീട്ടാണ്. ഇതിന് മുന്നോടിയായാണ് സന്ദേശം ലീക്കായത്.

സന്ദേശം ഇങ്ങനെ: ‘ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരില്‍ വെള്ളിയാഴ്ച സ്വീകരണം നല്‍കുന്നുണ്ട്. എന്നാല്‍ സ്വീകരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. എന്നാല്‍ ഷാഫി പറമ്പിലിന് അഭിവാദ്യം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും’- ഷാഹുല്‍ ഹമീദ് ശബ്ദസന്ദേശത്തില്‍ പറയുന്നു. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും സന്ദേശത്തില്‍ അദ്ദേഹം പറയുന്നു.

വോട്ടെണ്ണല്‍ ദിവസം വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്.



Post a Comment

0 Comments