Flash News

6/recent/ticker-posts

ഡോ. സക്കീർ ഹുസൈന് 'ജെപ്പിയാർ 'എലൈറ്റ് സ്പോർട്സ് അവാർഡ്.

Views
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല കായികവിഭാഗം മേധാവി ഡോ: വി.പി.സക്കീർ ഹുസൈന് ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന JEPPIAAR സർവകലാശാല ഏർപ്പെടുത്തിയ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കായിക ഡയറക്ടർമാർക്കുള്ള Legendry JEPPIAAR Elite അവാർഡിന് അർഹനായി. സർവകലാശാലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കുള്ള വികസനം, നൂതനമായ കായിക പദ്ധതികൾ, കായിക നേട്ടങ്ങൾ, കായിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹനാക്കിയത്.
ചുരുങ്ങിയ കാലയളവിൽ കാലിക്കറ്റ് സർവ്വകലാശാലയെ ഇന്ത്യയുടെ കായിക ഭൂപടത്തിൽ ഉന്നതമായ സ്ഥാനത്തെത്തിക്കുവാൻ ഡോ:സക്കീർ ഹുസൈന്റെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിങ് പൂൾ, ഫുട്ബോൾ പുൽ മൈതാനങ്ങൾ, വിവിധ കായിക മത്സരങ്ങൾക്കുതകുന്ന ഇൻഡോർ സ്റ്റേഡിയം, ജിമ്നാഷ്യം, റൂഫ് ഖോ-ഖോ കോർട്ട് തുടങ്ങി കായികവിഭാഗത്തിന്റെ ഹോസ്റ്റൽ, അന്താരാഷ്ട്ര കായിക താരങ്ങൾക്ക് താമസിക്കാവുന്ന ഇന്റർ നാഷണൽ സ്പോർട്സ് ഹോസ്റ്റൽ തുടങ്ങി വിവിധ കായിക സൗകര്യങ്ങളാണ് കാലിക്കറ്റ് സർവകലാശാലയിൽ നിലവിലുള്ളത്. ഹോക്കി ടർഫ് സ്റ്റേഡിയം, സ്കേറ്റിങ് ട്രാക്ക്, സ്പോർട്സ് പവലിയൻ, ഫ്ളഡ് ലൈറ്റ്, അന്താരാഷ്ട്ര നിലവാരമുള്ള ജിമ്നാഷ്യം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർവകലാശാല. ഇന്ത്യയിലെ കായിക ഭൂപടത്തിൽ ഇന്ന് സർവകലാശാല ആദ്യ 5 സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. നിരവധി ഒളിംപ്യൻമാർ, അർജുന അവാർഡുകളും പദ്‌മശ്രീ അവാർഡുകളും ദ്രോണാചാര്യ അവാർഡുകളും തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച അവാർഡുകളെല്ലാം നേടിയെടുക്കാൻ സർവകലാശാലക്ക് സാധിച്ചു.
എല്ലാ വിദ്യാർഥികൾക്കും ആരോഗ്യം എന്ന കോളേജ് ഫിറ്റ്നസ് എഡ്യൂക്കേഷൻ പ്രോഗ്രാം(COFE) നടപ്പിലാക്കിയ ആദ്യ സർവകലാശാല, Transgender സ്പോർട്സ് നടപ്പിലാക്കിയ ആദ്യ സർവകലാശാല, സ്കൂൾ വിദ്യാർഥികൾക്ക് വർഷംന്തോറൂം നടത്തിവരുന്ന സമ്മർ കോച്ചിങ് ക്യാമ്പ്, അവരുടെ കായിക അഭിരുചി മനസിലാക്കി തുടർ പരിശീലനം നടത്തി അന്തർദേശീയ തലത്തിലേക്ക് ഉയർത്തികൊണ്ടുവരുന്ന LADDER പദ്ധതിയുമെല്ലാം നടപ്പിലാക്കുന്നതിന് പിന്നിൽ ഡോ: സക്കീർ ഹുസൈന്റെ സംഭാവനകൾ എടുത്ത് പറയേണ്ട ഒന്നാണ്.
ഗവേഷണ മേഖലകളിലും, കായിക സംഘാടനത്തിന്റെയും മികവ് ഈ അവാർഡിനർഹനാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുൻ ദേശീയ ലോങ്ങ് ജമ്പ് റെക്കോർഡ് താരവും 2010 ലെ ഡൽഹി കോമ്മൺവെൽത്ത് ഗെയിംസ് പ്രൊജക്റ്റ് ഓഫീസർ ആയും, കണ്ണൂർ സർവകലാശാല സിണ്ടിക്കേറ്റ് മെമ്പറായും, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ ഡീൻ ആയും ഡോ:സക്കീർ ഹുസൈൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ കായികരംഗത്തും, വിശിഷ്യാ കേരളത്തിന്റെ കായികമേഖലയുടെ വളർച്ചക്കും ഡോ. സക്കീർ ഹുസൈന്റെ സംഭാവന സ്തുത്യർഹമാണ്.2012ൽ കൊണ്ടോട്ടി ഇ.എം.ഇ.എ യിലെ കായിക അധ്യാപകനായി ജോലിചെയ്യവേയാണ് ഡോ. സക്കീർ ഹുസൈൻ കാലിക്കറ്റ് സർവ്വകലാശാല കായിക വിഭാഗത്തിന്റെ ചുമതല  ഏറ്റെടുത്തത്. സ്പോർട്സ് അഡ്മിനിസ്ട്രേഷനിൽ MBA ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്ഷിപ്പുകൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കുവാൻ ഡോ. സക്കീർ ഹുസൈന് സാധിച്ചിട്ടുണ്ട് എന്നുള്ളത് അവാർഡ് കമ്മിറ്റി പ്രത്യേകം പരിഗണിച്ച വിഷയമായിരുന്നു.
ചെന്നൈയിലെ JEPPIAAR സർവകലാശാലയിൽ വച്ച് ജൂൺ 11 നു നടക്കുന്ന ചടങ്ങിൽ 'JEPPIAAR Elite Sports Award ഡോ. സക്കീർ ഹുസൈന് സമ്മാനിക്കും. മൂന്നിയൂർ സ്വദേശിയാണ് ഡോ: സക്കീർ ഹുസൈൻ.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments