Flash News

6/recent/ticker-posts

യുഡിഎഫിനെ വിജയിപ്പിച്ച എസ്ഡിപിഐ-വെല്‍ഫെയര്‍ പിന്തുണ ഭാവിയിലെ വലിയ ആപത്താണെന്ന് എ കെ ബാലൻ

Views

യുഡിഎഫിന്റെ വലിയ വിജയത്തിനു പിന്നിൽ എസ്ഡിപിഐയുടെയും വെൽഫെയറിന്റെയും പിന്തുണയാണെന്നും ഇത് ഭാവിയിൽ വലിയ അപകടങ്ങൾക്ക് ഇടവരുത്തുമെന്നും സിപിഐഎം നേതാവ് എ കെ ബാലൻ. മതേതര കേരളത്തിനേൽക്കുന്ന വലിയ വ്രണമാണിതെന്നും ഇതു തിരിച്ചറിയണമെന്നും ബാലൻ പറഞ്ഞു.
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ
കനത്ത പരാജയത്തെക്കുറിച്ചു
മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു
ബാലൻ. 2019ലെ ലോക്സഭാ
തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തി
വീഴ്ചകൾ മറികടന്നു നടത്തിയ
പ്രവർത്തനമാണ് രണ്ടാം പിണറായി
സർക്കാരിന്റെ രൂപീകരണത്തിനു
സഹായിച്ചതെന്നും വരുന്ന തദ്ദേശ, നിയമസഭാ
തിരഞ്ഞെടുപ്പിലും ഇതേ പ്രകടനം
കാഴ്ചവയ്ക്കുമെന്നും എ കെ ബാലൻ
അവകാശപ്പെട്ടു.



Post a Comment

0 Comments