Flash News

6/recent/ticker-posts

അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിങ് പ്രതിരോധം, സുരേഷ് ഗോപി സാംസ്‌കാരികം; സാധ്യതാ പട്ടിക അറിയാം

Views


ന്യൂഡല്‍ഹി: മൂന്നാമത് മോദി സര്‍ക്കാരില്‍ കഴിഞ്ഞ തവണ അമിത് ഷായും രാജ്‌നാഥ് സിങ്ങും കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ഇത്തവണയും ഇരുവര്‍ക്കും ലഭിക്കും. അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ തന്നെ നിലനിര്‍ത്തും. ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ ഔദ്യോഗിക വിജ്ഞാപനം ഇന്നിറങ്ങും.
ചലച്ചിത്ര നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചേക്കും. മറ്റൊരു മലയാളിയായ ജോര്‍ജ് കുര്യന് വിദേശകാര്യ വകുപ്പ് സഹമന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കൈകാര്യം ചെയ്ത ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ചുമതലയില്‍ നിതിന്‍ ഗഡ്കരി തന്നെ തുടര്‍ന്നേക്കും.

ധനകാര്യവകുപ്പ് കഴിഞ്ഞ തവണ കൈകാര്യം ചെയ്ത നിര്‍മല സീതാരാമന് തന്നെ ലഭിക്കും. അതേസമയം പീയുഷ് ഗോയലിനെയും ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യം എസ് ജയശങ്കര്‍ നിലനിര്‍ത്തിയേക്കും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വ്യക്തിയായി നരേന്ദ്ര മോദിയും ചരിത്രത്തില്‍ ഇടം നേടുകയാണ്. ഈ ചരിത്ര ദിനത്തില്‍ മോദി 3.0 മന്ത്രിസഭയുടെ ഭാഗമാകാന്‍ 72 നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പുതിയ മന്ത്രിസഭയില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും.

72 അംഗ മോദി ടീം

  • നരേന്ദ്രമോദി
    രാജ്‌നാഥ് സിങ്
    അമിത് ഷാ
    നിതിന്‍ ഗഡ്കരി
    ജെ.പി നഡ്ഡ
    ശിവരാജ് സിങ് ചൗഹാന്‍
    നിര്‍മല സീതാരാമന്‍
    എസ്. ജയ്ശങ്കര്‍
    മനോഹര്‍ ലാല്‍ ഖട്ടാര്‍
    എച്ച്.ഡി കുമാരസ്വാമി
    പിയൂഷ് ഗോയല്‍
    ധര്‍മേന്ദ്ര പ്രധാന്‍
    ജിതന്‍ റാം മഞ്ജി
    ലല്ലന്‍ സിങ്
    സര്‍ബനന്ദ് സൊനോവാള്‍
    വീരേന്ദ്രകുമാര്‍
    രാം മോഹന്‍ നായിഡു
    പ്രഹ്ലാദ് ജോഷി
    ജുവല്‍ ഓറാം
    ഗിരിരാജ് സിങ്
    അശ്വിനി വൈഷ്ണവ്
    ജ്യോതിരാദിത്യ സിന്ധ്യ
    ഭൂപേന്ദ്ര യാദവ്
    ഗജേന്ദ്ര സിങ് ഷെഖാവത്ത്
    അന്നപൂര്‍ണ ദേവി
    കിരണ്‍ റിജിജു
    ഹര്‍ദീപ് സിങ് പുരി
    മന്‍സുഖ് മാണ്ഡവ്യ
    ജി. കിഷന്‍ റെഡ്ഡി
    ചിരാഗ് പാസ്വാന്‍
    സി.ആര്‍ പാട്ടീല്‍
    റാവു ഇന്ദര്‍ജിത് സിങ്
    ജിതേന്ദ്ര സിങ്
    അര്‍ജുന്‍ റാം മേഘ്‌വാള്‍
    പ്രതാപ് റാവു ഗണ്‍പത്ര റാവു
    ജയന്ത് ചൗധരി
    ജിതിന്‍ പ്രസാദ
    ശ്രീപദ് യെസ്സോ നായിക്
    പങ്കജ് ചൗധരി
    കിഷന്‍ പാല്‍
    രാംദാസ് അതാ വ്‌ലെ ബന്ദു
    റാംനാഥ് താക്കൂര്‍
    നിത്യാനന്ദ് റായ്
    അനുപ്രിയ പട്ടേല്‍
    വി. സോമണ്ണ
    ചന്ദ്രശേഖര്‍ പെമ്മസാനി
    എസ്.പി സിങ് ഭാഗേല്‍
    ശോഭ കരന്ദ്‌ലാജെ
    കീര്‍ത്തി വര്‍ദ്ധന്‍ സിങ്
    ബി.എല്‍ വര്‍മ്മ
    ശന്തനു താക്കൂര്‍
    സുരേഷ് ഗോപി
    എല്‍. മുരുകന്‍
    അജയ് തംത
    ബന്ദി സഞ്ജയ് കുമാര്‍
    കമലേഷ് പാസ്വാന്‍
    ഭാഗീരഥ് ചൗധരി
    സതീഷ് ചന്ദ്ര ദുബെ
    സഞ്ജയ് സേത്
    രവനീത് സിങ് ബിട്ടു
    ദുര്‍ഗാ ദാസ് ഉയികെ
    രക്ഷ നിഖില്‍ ഖഡ്‌സെ
    സുകാന്ത മജുംദാര്‍
    സാവിത്രി താക്കൂര്‍
    തോഖന്‍ സാഹു
    രാജ് ഭൂഷണ്‍ ചൗധരി
    ഭൂപതി രാജു
    ഹര്‍ഷ് മല്‍ഹോത്ര
    നിമുബെന്‍ ബന്‍ഭാനിയ
    മുരളീധര്‍േെ മാഹോള്‍
    എം. ജോര്‍ജ് കുര്യന്‍
    പബിത്ര മാര്‍ഗരിറ്റ


Post a Comment

0 Comments